പാകിസ്ഥാന് പ്രഖ്യാപിച്ച ധനസഹായം അമേരിക്ക റദ്ദാക്കി

പാകിസ്ഥാന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. അമേരിക്കന് സൈന്യം പ്രഖ്യാപിച്ച 300 മില്യന് ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്. തീവ്രവാദികള്ക്കെതിരെ ശക്തമായ നടപടിയെടുക്കാന് തയ്യാറാകാത്തതിനാലാണ് ധനസഹായം റദ്ദാക്കിയത്. അഫ്ഗാനിസ്ഥാനിലെ ഭീകരര്ക്ക് പാകിസ്ഥാന് സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
 | 

പാകിസ്ഥാന് പ്രഖ്യാപിച്ച ധനസഹായം അമേരിക്ക റദ്ദാക്കി

വാഷിങ്ടണ്‍: പാകിസ്ഥാന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. അമേരിക്കന്‍ സൈന്യം പ്രഖ്യാപിച്ച 300 മില്യന്‍ ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് ധനസഹായം റദ്ദാക്കിയത്. അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.

സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന ഫണ്ട് എന്ന നിലയിലായിരുന്നു സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. തീവ്രവാദത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനാലാണ് നടപടി. അതേസമയം ആരോപണങ്ങള്‍ പാകിസ്ഥാന്‍ നിഷേധിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഈ വര്‍ഷം ആദ്യം സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ദക്ഷിണേഷ്യന്‍ സൈനികനീക്കത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള പിന്തുണ കുറഞ്ഞതും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് കാരണമായെന്ന് പെന്റഗണ്‍ വിശദീകരിച്ചു.