ഖഷോഗി വധത്തെക്കുറിച്ചുള്ള സൗദിയുടെ റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ലെന്ന് യു.എസ്

മാധ്യമപ്രവര്ത്തകന് ഖഷോഗിയുടെ വധത്തെക്കുറിച്ചുള്ള സൗദിയുടെ അന്വേഷണ റിപ്പോര്ട്ട് വിശ്വാസ യോഗ്യമല്ലെന്ന് അമേരിക്ക. ഇക്കാര്യത്തില് സൗദിയോട് കൂടുതല് വിശദീകരണം ആവശ്യപ്പെടാന് യു.എസ് തീരുമാനിച്ചതായും റിപ്പോര്ട്ടുകളുണ്ട്. അടുത്തയാഴ്ച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്താനിരിക്കുന്ന മിഡില് ഈസ്റ്റ് സന്ദര്ശത്തിനിടയില് ഇക്കാര്യങ്ങള് ചര്ച്ചയാകുമെന്നാണ് കരുതുന്നത്. ഖഷോഗി വധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നേരത്തെ തുര്ക്കിയും ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇക്കാര്യത്തില് സൗദി നിലപാട് അറിയിച്ചു.
 | 
ഖഷോഗി വധത്തെക്കുറിച്ചുള്ള സൗദിയുടെ റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ലെന്ന് യു.എസ്

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ വധത്തെക്കുറിച്ചുള്ള സൗദിയുടെ അന്വേഷണ റിപ്പോര്‍ട്ട് വിശ്വാസ യോഗ്യമല്ലെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ സൗദിയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാന്‍ യു.എസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തയാഴ്ച്ച യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി നടത്താനിരിക്കുന്ന മിഡില്‍ ഈസ്റ്റ് സന്ദര്‍ശത്തിനിടയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ഖഷോഗി വധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നേരത്തെ തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി നിലപാട് അറിയിച്ചിട്ടില്ല.

ഖഷോഗി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്തു കഴിഞ്ഞതായിട്ടാണ് സൗദിയുടെ വിശദീകരണം. നിലവില്‍ 11 പ്രതികളാണ് കേസിലുള്ളത്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതേസമയം സൗദി നടത്തിയ അന്വേഷണം തൃപ്തിയില്ലെന്ന് തുര്‍ക്കി വ്യക്തമാക്കി. ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തുവെന്ന് സൗദി വ്യക്തമാക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ഖഷോഗി വധത്തില്‍ സ്വതന്ത്രാന്വേഷണം നടത്താന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സൗദി ഭരണാധികാരിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.