അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം എടുത്തു കളഞ്ഞേക്കും; സൂചന നല്‍കി ട്രംപ്

പ്രവാസികളുടെ അമേരിക്കയില് വെച്ച് ജനിക്കുന്ന കുട്ടികള്ക്ക് പൗരത്വം നല്കുന്ന നിയമം എടുത്തു കളഞ്ഞേക്കുമെന്ന് സൂചന. നിയമം മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് സൂചന നല്കി. ടിവി അഭിമുഖത്തിലാണ് ട്രംപ് ഈ സൂചന നല്കിയത്. എക്സിക്യൂട്ടീവ് ഓര്ഡര് ഇറക്കി നിയമം എടുത്തുകളയാനാണ് നീക്കം.
 | 

അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം എടുത്തു കളഞ്ഞേക്കും; സൂചന നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: പ്രവാസികളുടെ അമേരിക്കയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം എടുത്തു കളഞ്ഞേക്കുമെന്ന് സൂചന. നിയമം മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ടിവി അഭിമുഖത്തിലാണ് ട്രംപ് ഈ സൂചന നല്‍കിയത്. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കി നിയമം എടുത്തുകളയാനാണ് നീക്കം.

ഇന്ത്യക്കാരുള്‍പ്പെടുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും. രാജ്യത്തെത്തുന്ന ഒരാള്‍ക്ക കുഞ്ഞ് പിറക്കുകയും ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന വിഡ്ഢിത്തമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ നിയമം എടുത്തു കളയാന്‍ സാധിക്കൂ.

എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഈ നിയമം ഇല്ലാതാക്കാന്‍ കഴിയും. ഇതിനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് സൂചന.