ചൈനയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം യാത്രക്കാരി ഡ്രൈവര്ക്ക് നേരെ നടത്തിയ ആക്രമണം; വീഡിയോ
ബെയ്ജിംഗ്: കഴിഞ്ഞ ഞായറാഴ്ചയാണ് ചൈനയിലെ ചോങ്ക്വിങില് നടന്ന ബസ് അപകടത്തിന് കാരണം യാത്രക്കാരി ഡ്രൈവര്ക്ക് നേരെ നടത്തിയ ആക്രമണം. അപകടത്തിന് തൊട്ടുമുന്പുള്ള ദൃശ്യങ്ങള് പോലീസ് പുറത്തുവിട്ടു. യാത്രക്കാരിയായ സ്ത്രീ ആക്രമിച്ചതിന് പിന്നാലെ ഡ്രൈവറും തിരിച്ച് കൈയ്യാങ്കളിക്ക് ശ്രമിച്ചിരുന്നു. തുടര്ന്നാണ് ബസിന് നിയന്ത്രണം നഷ്ടമായത്. പാലത്തിന്റെ കൈവരി തകര്ത്ത് 71 അടി താഴ്ച്ചയിലേക്ക് ബസ് വീഴുകയായിരുന്നു.
അപകടത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 2 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ബസിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് വിദഗദ്ധരാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറാകാതിരുന്നതോടെയാണ് യാത്രക്കാരി പ്രകോപിതയായത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യാത്രക്കാരി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
വീഡിയോ കാണാം.
Police: Fight between driver, passenger causes Chongqing bus tragedy https://t.co/DC0JLH3s4h pic.twitter.com/Chwi7GpoBK
— CGTN (@CGTNOfficial) November 2, 2018