സ്‌റ്റേജ് ഷോയ്ക്കിടെ തീവിഴുങ്ങിയ നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു; എന്‍എച്ച്എസ് ടാലന്റ് ഷോ നിര്‍ത്തിവെച്ചു

യുകെയിലെ നാഷണല് ഹെല്ത്ത് സര്വീസ് ആശുപത്രിയുടെ ജീവനക്കാരുടെ പ്രതിഭാ സംഗമത്തില് തീ വിഴുങ്ങുന്ന പ്രകടനം കാഴ്ചവെച്ച നഴ്സിന് പൊള്ളലേറ്റു.
 | 
സ്‌റ്റേജ് ഷോയ്ക്കിടെ തീവിഴുങ്ങിയ നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു; എന്‍എച്ച്എസ് ടാലന്റ് ഷോ നിര്‍ത്തിവെച്ചു

ലണ്ടന്‍: യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രിയുടെ ജീവനക്കാരുടെ പ്രതിഭാ സംഗമത്തില്‍ തീ വിഴുങ്ങുന്ന പ്രകടനം കാഴ്ചവെച്ച നഴ്‌സിന് പൊള്ളലേറ്റു. ക്രിസ്റ്റി കല്ലം എന്ന നഴ്‌സിനാണ് തീ കൊണ്ടുള്ള പ്രകടനത്തിനിടെ പൊള്ളലേറ്റത്. എന്‍എച്ച്എസ് ഗോട്ട് ടാലന്റ് എന്ന പേരിലായിരുന്നു വിന്‍ചെസ്റ്ററിലെ തീയേറ്റര്‍ റോയലില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടി കാണാനുണ്ടായിരുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ആയിരുന്നതുകൊണ്ട് ഇവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ശുശ്രൂഷകള്‍ ലഭിച്ചു. അപകടത്തെത്തുടര്‍ന്ന് പരിപാടി തന്നെ മാറ്റിവെച്ചിരിക്കുകയാണ്. സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ പൊള്ളല്‍ ചികിത്സക്കായുള്ള പ്രത്യേക യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.

എല്ലാ വര്‍ഷവും നടത്താറുള്ള എന്‍എച്ച്എസ് ഗോട്ട് ടാലന്റ് ഇത്തവണ വിന്‍ചെസ്റ്റര്‍ ഹോസ്പിസ് അപ്പീലിന് ധനസമാഹരണത്തിനായാണ് നടത്തിയത്.