അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒഹയോയില്‍ 9 പേര്‍ കൊല്ലപ്പെട്ടു

ടെക്സാസില് 20 പേര് കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന് മണിക്കൂറുകള്ക്കകം അമേരിക്കയെ ഞെട്ടിച്ച് രണ്ടാമതും വെടിവെപ്പ്.
 | 
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒഹയോയില്‍ 9 പേര്‍ കൊല്ലപ്പെട്ടു

ഒഹയോ: ടെക്‌സാസില്‍ 20 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്കകം അമേരിക്കയെ ഞെട്ടിച്ച് രണ്ടാമതും വെടിവെപ്പ്. ഒഹയോയിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിക്ക് നടന്ന വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ബാറിലേക്ക് പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സാസലെ എല്‍പാസോയിലാണ് ആദ്യം വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 10.30ന് വാള്‍മാര്‍ട്ട് സ്‌റ്റോറിലെത്തിയ 21കാരനായ യുവാവ് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ 20 പേര്‍ മരിക്കുകയും 25ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.