ഹുതി വിമത കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യ സേനയുടെ വ്യോമാക്രമണം

നേരത്തെ വെടിനിര്ത്തല് കരാര് ലംഘിച്ചതിനെത്തുടര്ന്ന് യമന് സര്ക്കാരും ഹുതി വിമതരുമായി ചര്ച്ച നടത്താന് ഐക്യരാഷ്ട്ര സഭയുടെ യമന് ദൗത്യസംഘം തീരുമാനിച്ചിരുന്നു.
 | 
ഹുതി വിമത കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യ സേനയുടെ വ്യോമാക്രമണം

റിയാദ്: യെമനിലെ ഹുതി വിമതര്‍ക്ക് നേരെ അറബ് സഖ്യ സേന വ്യോമാക്രമണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്നിലധികം വ്യോമാക്രമണങ്ങളാണ് സഖ്യ സേന നടത്തിയത്. സേനയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹുതി വിമതരുടെ ആയുധ സംഭരണികളിലാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേന വക്താവ് അറിയിച്ചിരിക്കുന്നത്. സൗദിയില്‍ ഹുതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സഖ്യസേന വക്താവ് അറിയിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലെ യെമനിലെ കൂടുതല്‍ ഹുതി വിമത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് സഖ്യസേന നല്‍കുന്ന സൂചന. ഇറാനിന്റെ സഹായമുള്ള ഹുതി വിമതരും സൗദി അനൂകൂല യമന്‍ സര്‍ക്കാരും തമ്മില്‍ നാലു കൊല്ലമായി യുദ്ധം തുടരുകയാണ്. നിരന്തരം സംഘര്‍ഷം നടക്കുന്നതിനാല്‍ യെമനിലേക്കുള്ള ഭക്ഷ്യ വിതരണം പോലും തടസ്സപ്പെട്ടിരുന്നു. ഇതുമൂലം നൂറ്റാണ്ടിലെ കൊടിയ പട്ടിണിയാണ് യമനിലെ ജനത അനുഭവിച്ചുവരുന്നത്.

നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് യമന്‍ സര്‍ക്കാരും ഹുതി വിമതരുമായി ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്ര സഭയുടെ യമന്‍ ദൗത്യസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ റിട്ട. ജനറല്‍ പാട്രിക് കാമറേറ്റ് അധ്യക്ഷനായ പ്രസ്തുത ചര്‍ച്ചയിലും യുദ്ധം അവസാനിക്കാനുള്ള അന്താരാഷ്ട്ര നീക്കം ഫലം കണ്ടില്ല. കഴിഞ്ഞ ഡിസംബറില്‍ സ്വീഡനില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാനും ഹൊദിദയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതിനും തുറമുഖ നഗരത്തില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിനുമാണ് ചര്‍ച്ചയില്‍ മുന്‍ഗണന നല്‍കിയിരുന്നത്.