ഓസ്‌ട്രേലിയയിലേക്ക് പന്നിയിറച്ചി കൊണ്ടുവന്ന സ്ത്രീയെ വിസ റദ്ദാക്കി തിരിച്ചയച്ചു

ഓസ്ട്രേലിയയിലേക്ക് പന്നിയിറച്ചിയുമായി എത്തിയ സ്ത്രീയെ വിസ റദ്ദാക്കി തിരിച്ചയച്ചു.
 | 
ഓസ്‌ട്രേലിയയിലേക്ക് പന്നിയിറച്ചി കൊണ്ടുവന്ന സ്ത്രീയെ വിസ റദ്ദാക്കി തിരിച്ചയച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലേക്ക് പന്നിയിറച്ചിയുമായി എത്തിയ സ്ത്രീയെ വിസ റദ്ദാക്കി തിരിച്ചയച്ചു. വിയറ്റ്‌നാമില്‍ നിന്നെത്തിയ 45 കാരിയായ സ്ത്രീയെയാണ് തിരിച്ചയച്ചത്. വേവിച്ച പന്നിയിറച്ചി, കണവ, 10 കിലോഗ്രാം കാടയിറച്ചി എന്നിവയുമായാണ് ഇവര്‍ എത്തിയത്. ഇമിഗ്രേഷന്‍ രേഖകളില്‍ ഇവ കൊണ്ടുവരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടി.

ബയോ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പരിശോധിക്കുന്നതിനിടെയാണ് ഇവരുടെ ബാഗേജില്‍ നിന്ന് മാംസം പിടിച്ചെടുത്തത്. ആഫ്രിക്കന്‍ പന്നിപ്പനി ഏഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പന്നികളെ ബാധിക്കുന്ന ഈ മാരക രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. എന്നാല്‍ മനുഷ്യരെ ഈ രോഗം ബാധിക്കില്ലെന്നാണ് വിവരം.

അടുത്ത കാലത്ത് ഓസ്‌ട്രേലിയ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിസ റദ്ദാക്കി മടക്കി അയച്ചത്. രാജ്യത്തിന്റെ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുക്കളുമായി എത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ വിസ റദ്ദാക്കി തിരിച്ചയക്കാനുള്ള നിയമമാണ് ഇത്.