കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീ ശ്വാസം മുട്ടി മരിച്ചു

കേക്ക് തീറ്റ മത്സരത്തില് പങ്കെടുത്ത സ്ത്രീ ശ്വാസം മുട്ടി മരിച്ചു.
 | 
കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീ ശ്വാസം മുട്ടി മരിച്ചു

സിഡ്‌നി: കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീ ശ്വാസം മുട്ടി മരിച്ചു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. 60 വയസുള്ള സ്ത്രീയാണ് മരിച്ചതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ ഡേയോട് അനുബന്ധിച്ച് ഹെര്‍വി ബേ എന്ന പട്ടണത്തിലെ ബീച്ച് ഹൗസ് ഹോട്ടലിലെ പബ് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

ഓസ്‌ട്രേലിയയിലെ പരമ്പരാഗത കേക്ക് ആയ ലാമിംഗ്ടണും മീറ്റ് പൈയും കഴിക്കുന്ന മത്സരമായിരുന്നു നടന്നത്. ചോക്കളേറ്റില്‍ മുക്കി ഗ്രേറ്റ് ചെയ്ത തേങ്ങയില്‍ പൊതിഞ്ഞ ക്യൂബ് ആകൃതിയിലുള്ള സ്‌പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍. ഇത്തരത്തിലുള്ള ഒരു ലാമിംഗ്ടണ്‍ അപ്പാടെ കഴിക്കാന്‍ സ്ത്രീ ശ്രമിക്കുകയും അത് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ അവര്‍ മരിക്കുകയുമായിരുന്നു.

ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.