കുടീഞ്ഞ്യോയെ വരവേല്‍ക്കുന്ന ബാഴ്‌സയുടെ ട്വീറ്റില്‍ അയ്യപ്പഭക്തിഗാനം! അയ്യപ്പ കുടീഞ്ഞ്യോയെന്ന് വിളിച്ച് മലയാളികള്‍

എഫ്സി ബാഴ്സലോണയിലേക്ക് എത്തിയ കുടീഞ്ഞ്യോയെ വരവേല്ക്കുന്ന ട്വീറ്റില് അയ്യപ്പ ഭക്തിഗാനം കേട്ട ആവേശത്തില് മലയാളികള്. ബാഴ്സയിലെ സഹ കളിക്കാരെ കുടീഞ്ഞ്യോ കാണുന്നു എന്ന അടിക്കുറിപ്പുമായി നല്കിയ വീഡിയോയുടെ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തിഗാനം മുഴങ്ങിയത്.
 | 

കുടീഞ്ഞ്യോയെ വരവേല്‍ക്കുന്ന ബാഴ്‌സയുടെ ട്വീറ്റില്‍ അയ്യപ്പഭക്തിഗാനം! അയ്യപ്പ കുടീഞ്ഞ്യോയെന്ന് വിളിച്ച് മലയാളികള്‍

എഫ്‌സി ബാഴ്‌സലോണയിലേക്ക് എത്തിയ കുടീഞ്ഞ്യോയെ വരവേല്‍ക്കുന്ന ട്വീറ്റില്‍ അയ്യപ്പ ഭക്തിഗാനം കേട്ട ആവേശത്തില്‍ മലയാളികള്‍. ബാഴ്‌സയിലെ സഹ കളിക്കാരെ കുടീഞ്ഞ്യോ കാണുന്നു എന്ന അടിക്കുറിപ്പുമായി നല്‍കിയ വീഡിയോയുടെ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തിഗാനം മുഴങ്ങിയത്.

ട്വീറ്റിനെ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെപ്പേര്‍ കമന്റുകളുമായി ബാഴ്‌സയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ എത്തിയിട്ടുണ്ട്. അയ്യപ്പന്‍ എന്നെഴുതിയ ബാഴ്‌സ ജേഴ്‌സിയുമായി നില്‍ക്കുന്ന അയ്യപ്പന്റെ ചിത്രവും ശരണം വിളികളുമൊക്കയാണ് ട്വീറ്റില്‍ റിപ്ലൈകളായി നിറയുന്നത്.

മലയാളികള്‍ ആരോ ആണ് വീഡിയോയുടെ എഡിറ്റര്‍ എന്നാണ് ഒരാളുടെ കണ്ടെത്തല്‍. കുടീഞ്ഞ്യോ ബാഴ്‌സയിലെത്തിയാല്‍ മലയ്ക്ക് പോകാമെന്ന് മാനേജ്‌മെന്റിന് നേര്‍ച്ചയുണ്ടായിരുന്നുവെന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു.

ട്വീറ്റ് കാണാം