തകര്‍ന്ന് വീണ യുദ്ധവിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റ് വൈദ്യുതി ലൈനില്‍ കുടുങ്ങി

തകര്ന്ന് വീഴാന് തുടങ്ങിയ യുദ്ധവിമാനത്തില് നിന്ന് രക്ഷപ്പെടുന്നതനായി ഇജക്ട് ചെയ്ത പൈലറ്റ് വൈദ്യുതി ലൈനില് കുടുങ്ങി.
 | 
തകര്‍ന്ന് വീണ യുദ്ധവിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റ് വൈദ്യുതി ലൈനില്‍ കുടുങ്ങി

തകര്‍ന്ന് വീഴാന്‍ തുടങ്ങിയ യുദ്ധവിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതനായി ഇജക്ട് ചെയ്ത പൈലറ്റ് വൈദ്യുതി ലൈനില്‍ കുടുങ്ങി. ബെല്‍ജിയന്‍ എയര്‍ഫോഴ്‌സിന്റെ പൈലറ്റാണ് രക്ഷപ്പെടുന്നതിനിടെ പാരച്യൂട്ട് ലൈനില്‍ കുടുങ്ങി തൂങ്ങിക്കിടന്നത്. ബ്രിട്ടനിയിലെ ലോറിയന്റ് എന്ന സ്ഥലത്താണ് അപകടമുണ്ടായയത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരായിരുന്നു ഉണ്ടായിരുന്നത്.

വിമാനം തകര്‍ന്ന് വീഴുകയാണെന്ന് മനസിലായപ്പോള്‍ ഇരുവരും ഇജക്ട് ചെയ്തു. ഒരാള്‍ കുഴപ്പങ്ങളൊന്നും കൂടാതെ നിലത്തിറങ്ങിയപ്പോള്‍ രണ്ടാമന്റെ പാരച്യൂട്ട് വൈദ്യുതി ലൈനില്‍ കുടുങ്ങുകയായിരുന്നു. 250 കിലോവോള്‍ട്ട് ലൈനിലാണ് പൈലറ്റ് തൂങ്ങിക്കിടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ പിന്നീട് രക്ഷപ്പെടുത്തി.

തകര്‍ന്ന് വീണ യുദ്ധവിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റ് വൈദ്യുതി ലൈനില്‍ കുടുങ്ങി

തകര്‍ന്ന് വീണ വിമാനത്തില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചത്. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.