കടലില്‍ വീണ ഐഫോണ്‍ യുവതിക്ക് തിരികെ നല്‍കി തിമിംഗലം; വീഡിയോ

കടലില് വീണുപോയ മൊബൈല് ഫോണ് ഉടമയായ യുവതിക്ക് എടുത്തു നല്കി തിമിംഗലം.
 | 
കടലില്‍ വീണ ഐഫോണ്‍ യുവതിക്ക് തിരികെ നല്‍കി തിമിംഗലം; വീഡിയോ

ഹാമര്‍ഫെസ്റ്റ്: കടലില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ ഉടമയായ യുവതിക്ക് എടുത്തു നല്‍കി തിമിംഗലം. നോര്‍വേയിലെ ഹാമര്‍ഫെസ്റ്റ് തീരത്താണ് സംഭവമുണ്ടായത്. ഇസ ഓഫ്ദാല്‍ എന്ന യുവതിയുടെ ഐഫോണ്‍ ബോട്ട് യാത്രക്കിടെ കടലില്‍ വീണു. ഇതു നോക്കി നിന്ന ബോട്ടിലുള്ളവരുടെ അരികിലേക്ക് ആഴത്തില്‍ നിന്ന് ഒരു തിമിംഗലം ഉയര്‍ന്നു വന്നു. തിമിംഗലം ഇസയുടെ മൊബൈല്‍ ഫോണുമായാണ് എത്തിയത്. ഇസ തിമിംഗലത്തിന്റെ വായില്‍ നിന്ന് ഫോണ്‍ എടുക്കുകയും തിമിംഗലത്തെ തലോടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച റഷ്യന്‍ സൈന്യത്തിനു വേണ്ടി ചാരപ്പണി ചെയ്തുവെന്ന ദോഷപ്പേര് സമ്പാദിച്ച ബെലുഗ ഇനത്തില്‍പ്പെട്ട തിമിംഗലമാണ് താരമായി മാറിയിരിക്കുന്നത്.

വീഡിയോ കാണാം