136 യാത്രക്കാരുമായി ഫ്‌ളോറിഡയില്‍ യാത്രാവിമാനം നദിയില്‍ വീണു

അമേരിക്കയിലെ ഫ്ളോറിഡയില് 136 യാത്രക്കാരുമായി വിമാനം നദിയില് വീണു.
 | 
136 യാത്രക്കാരുമായി ഫ്‌ളോറിഡയില്‍ യാത്രാവിമാനം നദിയില്‍ വീണു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു. സെയിന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണത്. ജാക്‌സണ്‍വില്‍ നാവിക വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണ്. 21 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 9.40നാണ് സംഭവമുണ്ടായത്. മിയാമി ഇന്റര്‍നാഷണലിന്റഎ അമേരിക്കന്‍ സൈന്യത്തിനായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാണ്ടനാമോയില്‍ നിന്ന് വരികയായിരുന്ന വിമാനം റണ്‍വേയ്ക്ക് സമീപമുള്ള നദിയിലേക്ക് ലാന്‍ഡിംഗിനിടെ തെന്നിവീഴുകയായിരുന്നു. സൈനികരും അവരുടെ ബന്ധുക്കളുമായിരുന്നു യാത്രക്കാര്‍.

വിമാനം നദിയില്‍ മുങ്ങിപ്പോയില്ല. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തറയില്‍ ഇടിച്ചുവെന്നാണ് യാത്രക്കാരിലൊരാള്‍ പറഞ്ഞത്. പൈലറ്റിന് വിമാനത്തില്‍ യാതൊരു വിധ നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.