ബോംബ് ടു ബ്രിസ്‌ബെയിന്‍; ആസ്‌ട്രേലിയന്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കുഴക്കി ഇന്ത്യാക്കാരിയുടെ ബാഗ്

'ബോംബ് ടു ബ്രിസ്ബെയ്ന്' എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്ട്രേലിയയിലെ ബ്രസ്ബെയ്ന് വിമാനത്താവളത്തില് എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്നങ്ങള് ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര് വിമാനത്താവളത്തില് നിന്നും യാത്രക്കാരെ പൂര്ണമായി ഒഴിപ്പിച്ചു. തുടര്ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.
 | 

 

ബോംബ് ടു ബ്രിസ്‌ബെയിന്‍; ആസ്‌ട്രേലിയന്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കുഴക്കി ഇന്ത്യാക്കാരിയുടെ ബാഗ്

ബ്രിസ്‌ബെയ്ന്‍: ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍’ എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്‌ട്രേലിയയിലെ ബ്രസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ ബാഗില്‍ നിന്ന് ഒന്നും സംശാസ്പദമായി ലഭിച്ചില്ല. ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ബോംബെന്ന് ബാഗിലെഴുതിയത് അക്ഷരപ്പിശക് മൂലമാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കടലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ ‘ബോംബേ ടു ബ്രിസ്‌ബെയ്ന്‍’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു.

ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കടലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സുരക്ഷ പരിശോധനയ്ക്ക് ശേഷം വെങ്കട ലക്ഷ്മിയെ പോലീസ് വിട്ടയച്ചു.