ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകും, പ്രതിഷേധവുമായി ധനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രധാനമന്ത്രി തെരേസ മേ ബുധനാഴ്ച രാജിവെച്ചാല്‍ പിന്‍ഗാമി ആരാകുമെന്നതിനെ ചൊല്ലിയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ബ്രെക്‌സിറ്റ് കരാറില്‍ കൃത്യമായ നിലപാടെടുക്കാനും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മേ രാജിവെച്ചത്. പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടങ്ങിയിരുന്നു.
തീവ്ര ബ്രെക്സിറ്റ് നിലപാടുകള് സൂക്ഷിക്കുന്ന ബോറിസ് ജോണ്സനാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്താന് സാധ്യതയുള്ള നേതാവ്. എന്നാല്‍ ബോറിസ് ജോണ്‍സന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ബോറിസ് പ്രധാനമന്ത്രിയായാല്‍ ധനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് ഭിഷണി മുഴക്കിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബോറിസിന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായി വിയോജിപ്പ് നേരിടേണ്ടി വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്യും.
കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്ന ബോറിസിന്റെ നയത്തോട് യോജിച്ച് പോകാനാവില്ലെന്ന് നേരത്തെ ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സന്‍ തന്നെയായിരിക്കുമെന്നാണ് യു.കെയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന നടത്തണമെന്നാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ആ
വശ്യം.