ടേക്ക് ഓഫിന് പിന്നാലെ ഹെലികോപ്റ്റര് നദിയില് പതിച്ചു; വീഡിയോ

ന്യൂയോര്ക്ക് സിറ്റി: ടേക്ക് ഓഫിന് പിന്നാലെ ഹെലികോപ്റ്റര് നദിയില് പതിച്ചു. ന്യൂയോര്ക്ക് സിറ്റിയിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത കോപ്റ്റര് പറന്നുയര്ന്ന ഉടന് ഹഡ്സണ് നദിയില് പതിക്കുകയായിരുന്നു. ഒരു വിനോദ സഞ്ചാരിയായ യുവാവാണ് അപകടത്തിന്റെ ദൃശ്യങ്ങള് പകര്ത്തിയിരിക്കുന്നത്. പൈലറ്റ് മാത്രമാണ് കോപ്റ്ററിനുള്ളില് ഉണ്ടായിരുന്നത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പറന്നുയര്ന്നതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹെലികോപ്റ്റര് വീണതിന് സമീപത്തായി ഒരു യാത്രാ ബോട്ട് സര്വീസ് നടത്തുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ബോട്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബോട്ടിന് മുകളിലേക്ക് കോപ്റ്റര്‍ പതിച്ചിരുന്നെങ്കില്‍ വലിയ ദുരന്ത്മായി മാറിയേനെ.
വീഡിയോ കാണാം.
WATCH: Bystander captures the moment a helicopter crashes into #NewYork‘s #HudsonRiver; the pilot survived#DCWorldpic.twitter.com/Jpfr4C5nCr
— Deccan Chronicle (@DeccanChronicle) May 16, 2019