ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിയമര്‍ന്ന് കാലിഫോര്‍ണിയ; മരണം 70 കടന്നു, 1000 പേരെ കാണാനില്ല

കാലിഫോര്‍ണിയ: ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് സാക്ഷ്യം വഹിച്ച് കാലിഫോര്ണിയ. ദിവസങ്ങളായി തുടരുന്ന കാട്ടൂതീയില് ഇതുവരെ 70 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1000ത്തിലധികം പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങള് നല്കുന്ന സൂചന. ഈ മാസം 8-ാം തിയതി ലോസ് ഏഞ്ചലസിന്റെ വടക്ക് പടിഞ്ഞാറ് മേഖലയില് നിന്നാരംഭിച്ച കാട്ടു തീ തെക്കന് മേഖലയയായ സാന്റ മോണിക്കയിലേക്കും പടര്ന്നത്. പാരഡൈസ് നഗരം പൂര്ണമായും കത്തി നശിച്ചിരിക്കുകയാണ്.
Insane footage of the California fires.
via @abc7la pic.twitter.com/8M0DxB3xM2
— Lori McNee (@lorimcneeartist) November 13, 2018
പ്രദേശത്ത് മൊബൈല്‍ ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചതിനാല്‍ കാണാതായവരുമായി ബന്ധപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ആയിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. 8000ത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
California is on fire
#CaliforniaFire pic.twitter.com/Bt2VMeKkwK
— هادي الدوسري (@Dossary__502) November 15, 2018
പ്രദേശത്ത് കാറ്റ് വീശുന്നത് തീ വീണ്ടും അപകടരമായ രീതിയിലേക്ക് പടരാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ പടര്‍ന്നു പിടിച്ച എല്ലാ വീടുകളിലും ആളുകള്‍ ഉണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും തിങ്ങി നിറഞ്ഞിരിക്കുകയാണ്. 42,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
Aerial footage shows people rushing to evacuate their homes as new, fast-moving brush fire erupts in San Bernardino County, California, about 55 miles east of Los Angeles. https://t.co/oj0FqIhZ80 pic.twitter.com/WzunztqKvc
— ABC News (@ABC) November 14, 2018