വിമാനത്തിന്റെ മുകളില്‍ കയറി മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ താഴെവീണ് യൂട്യൂബ് താരം കൊല്ലപ്പെട്ടു
പറക്കുന്ന വിമാനത്തിനു മുകളില് കയറി മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില് താഴെവീണ യൂട്യൂബ് താരം മരിച്ചു. കനേഡിയന് റാപ്പറും യൂട്യൂബ് താരവുമായ ജോണ് ജെയിംസാണ് അപകടത്തില് കൊല്ലപ്പെട്ടത്. വിമാനത്തില് തൂങ്ങിക്കിടന്നും മുകളിലൂടെ നടന്നുമുള്ള രംഗത്തിന് നിരവധി തവണ താരം പരിശീലനം നടത്തിയിരുന്നു. ഇതിനു ശേഷം ചിത്രീകരണത്തിനായി തയ്യാറെടുക്കുമ്പോളാണ് അപകടമുണ്ടായത്.
Wed, 24 Oct 2018
| ഒട്ടാവ: പറക്കുന്ന വിമാനത്തിനു മുകളില് കയറി മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില് താഴെവീണ യൂട്യൂബ് താരം മരിച്ചു. കനേഡിയന് റാപ്പറും യൂട്യൂബ് താരവുമായ ജോണ് ജെയിംസാണ് അപകടത്തില് കൊല്ലപ്പെട്ടത്. വിമാനത്തില് തൂങ്ങിക്കിടന്നും മുകളിലൂടെ നടന്നുമുള്ള രംഗത്തിന് നിരവധി തവണ താരം പരിശീലനം നടത്തിയിരുന്നു. ഇതിനു ശേഷം ചിത്രീകരണത്തിനായി തയ്യാറെടുക്കുമ്പോളാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ ചിറകിന് അടുത്തേക്ക് നടന്നടുക്കുമ്പോള്‍ അപ്രതീക്ഷിതമായി വിമാനം കുത്തനെ താഴേക്ക് ചെരിഞ്ഞു. വീഴ്ചയില്‍ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള സാവകാശം ജെയിംസിന് ലഭിച്ചതുമില്ല. വിമാനം പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സ്റ്റണ്ട് വിദഗ്ദ്ധന്‍ കൂടിയായിരുന്നു ജോണ്‍ ജെയിംസ്.