വൈല്‍ഡ് ബോര്‍സിനൊപ്പം 3 ദിവസം ഗുഹയില്‍; കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തിയത് ഈ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഹീറോ

കഴിഞ്ഞ കുറേ ആഴ്ച്ചകളായി ലോകം ചര്ച്ച ചെയ്തുകൊണ്ടിരുന്നത് തായ്ലന്റിലെ ഗുഹയ്ക്കുള്ളില് കുടുങ്ങിയ ഫുട്ബോള് ടീം അംഗങ്ങളെയും കോച്ചിനെയും കുറിച്ചാണ്. 9 ദിവസം ആഹാരം പോലും കഴിക്കാതെ പിടിച്ചു നിന്ന കുട്ടികളെ ദിവസങ്ങള് നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ വിദഗ്ദ്ധരായ ഡൈവേഴ്സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്ത്തനം. ആയിരത്തലധികം പേരുടെ ദിവസങ്ങള് നീണ്ട കഠിനാദ്ധ്വാനം. രക്ഷാപ്രവര്ത്തനത്തിനിടയില് ഒരു നേവി സീല് അംഗം കൊല്ലപ്പെടുകയും ചെയ്തു. ഇവരെല്ലാവരും ലോകത്തിന് മുന്നിലെ സൂപ്പര് ഹീറോകള് തന്നെയാണ്.
 | 

വൈല്‍ഡ് ബോര്‍സിനൊപ്പം 3 ദിവസം ഗുഹയില്‍; കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തിയത് ഈ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഹീറോ

ബാങ്കോക്ക്: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് തായ്‌ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനെയും കുറിച്ചാണ്. 9 ദിവസം ആഹാരം പോലും കഴിക്കാതെ പിടിച്ചു നിന്ന കുട്ടികളെ ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദഗ്ദ്ധരായ ഡൈവേഴ്‌സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ആയിരത്തലധികം പേരുടെ ദിവസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനം. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒരു നേവി സീല്‍ അംഗം കൊല്ലപ്പെടുകയും ചെയ്തു. ഇവരെല്ലാവരും ലോകത്തിന് മുന്നിലെ സൂപ്പര്‍ ഹീറോകള്‍ തന്നെയാണ്.

വൈല്‍ഡ് ബോര്‍സിനൊപ്പം 3 ദിവസം ഗുഹയില്‍; കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തിയത് ഈ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഹീറോ

കുട്ടികളോടപ്പം മൂന്ന് ദിവസം കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഡോക്ടറുടെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു. കുടുംബത്തോടൊപ്പം വെക്കേഷന്‍ ആഘോഷിക്കുകയായിരുന്ന ഹാരി എന്നറിയപ്പെടുന്ന ഡോ. റിച്ചാര്‍ഡ് ഹാരിസ് ദുരന്ത വിവരം അറിഞ്ഞയുടന്‍ തായ്‌ലന്റിലേക്ക് പറന്നു. തായ് സര്‍ക്കാരിന്റെയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെയും ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ നേരിട്ടാണ് ദുരന്ത വിവരം അറിയിച്ച് ഹാരിയെ വളണ്ടിയര്‍ ചെയ്യാന്‍ ക്ഷണിച്ചത്. കുട്ടികളെ രക്ഷിക്കുന്നതിന് വളണ്ടിയര്‍ ടീമിനൊപ്പം ചേര്‍ന്നു. 9 ദിവസം കുട്ടികളെ ബ്രിട്ടീഷ് ഡൈവേഴ്‌സ് കണ്ടെത്തുമ്പോള്‍ എല്ലാവരുടെയും ആശങ്ക അവരുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. കുട്ടികളുടെ ആരോഗ്യം ചെക്ക് ചെയ്യുന്നതിനായി ലോകത്തിലെ തന്നെ മികച്ച ഡൈവിംഗ് വിദഗ്ദ്ധരിലൊരാളായ ഹാരിയെ ടീം കമാന്റര്‍ നിയോഗിച്ചു. സുപ്രധാന ദൗത്യവുമായി ഹാരി ഗുഹയ്ക്കുള്ളിലെത്തി. ഓരോ കുട്ടിക്കും വേണ്ട പരിചരണങ്ങള്‍ നല്‍കി തിരികെയെത്താനായിരുന്നു ഹാരിക്ക് ലഭിച്ച നിര്‍ദേശം.

വൈല്‍ഡ് ബോര്‍സിനൊപ്പം 3 ദിവസം ഗുഹയില്‍; കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തിയത് ഈ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഹീറോ

എന്നാല്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ സാമീപ്യം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഹാരി ഗുഹയ്ക്കുള്ളില്‍ തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വരെ കുട്ടികള്‍ക്കും കോച്ചിനുമൊപ്പം ഗുഹയ്ക്കുള്ളില്‍. അവസാന കുട്ടിയും ഗുഹയ്ക്ക് പുറത്തേക്ക് പൂറപ്പെട്ട ശേഷമാണ് ഡോ. ഹാരി പുറത്തേക്ക് വരുന്നത്. ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം കൊണ്ടുപോകേണ്ടതെന്ന് നിര്‍ദേശിച്ചത് അദ്ദേഹമാണ്. ഓരോ കുട്ടികളുടെ മാനസികനിലയും കൃത്യമായി പരിശോധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ബഡ്ഡി ഡൈവേഴ്‌സിനുള്ള അടിയന്തര നിര്‍ദേശങ്ങളും നല്‍കി. കുട്ടികളെ കണ്ടെത്തിയ ബ്രിട്ടീഷ് ഗുഹാ ഡൈവര്‍മാരാണ് ഹാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്.