ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മൈതാനം കീഴടക്കിയ സുന്ദരി ഇവരാണ്!

മാഡ്രിഡ്: ക്ലബ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലുകളിലൊന്നാണ് സ്പെയ്നിലെ മാഡ്രിഡില്‍ ഇന്നലെ അരങ്ങേറിയത്. പതിനായിരങ്ങളെ സാക്ഷിയാക്കി ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം ചൂടുകയും ചെയ്തു. ബാഴ്സലോണയെ അട്ടിമറിച്ച് ഫൈനലിലെത്തിയ ക്ലോപ്പിന്റെ കുട്ടികള്‍ക്ക് അര്‍ഹിച്ച കിരീടനേട്ടം. അതേസമയം ഫുട്ബോള്‍ മാത്രമല്ല, ഫൈനല്‍ മത്സരത്തിനിടെ സ്വിമിംഗ് സ്യൂട്ടില്‍ മൈതാനം കീഴടക്കിയ സുന്ദരിയും ഇന്റര്‍നെറ്റ് ലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ്.

സ്വിമിംഗ് സ്യൂട്ടിലെ താരത്തെ അന്വേഷിച്ച് ഇന്റര്‍നെറ്റ് ലോകത്തിന് അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നതാണ് പ്രധാന കാര്യം. റഷ്യയില്‍ നിന്നുള്ള എക്സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തിക്കുന്ന കിന്‍സി വോളന്സ്കിയായിരുന്നു മാഡ്രിഡിലെ മൈതാനം കീഴടക്കിയ സുന്ദരി. യൂടൂബര്‍ എന്ന നിലവിയില്‍ കിന്‍സി വോളന്സ്കിക്ക് വലിയ മൈലേജ് ഉണ്ടാക്കിയിരിക്കുകയാണ് ഇന്നലെത്തെ സംഭവം. മാഡ്രിഡ് ഫൈനലിന് ശേഷം 3,00000 പുതിയ ഫോളോവേര്‍സാണ് വോളന്സ്കിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയയിലെ മറ്റൊരു താരമായ റഷ്യന്‍ പ്രങ്ക് വീഡിയോ മേക്കര്‍ വിറ്റാലി ഡോറോവെട്സ്കിയുടെ ഗേള്‍ ഫ്രണ്ടാണ് വോളന്‍സ്കി. നിരവധി മത്സരവേദികളില്‍ വോളന്‍സ്കി ചെയ്തതിന് സമാന പ്രവൃത്തി ചെയ്ത വിറ്റാലി ഡോറോവെട്സ്കിക്ക് നിലവില്‍ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.