ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന

പാക് തീവ്രവാദ ക്യാമ്പുകളില് ഇന്ത്യ മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില് ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന നിര്ദേശവുമായി ചൈന. തീവ്രവാദത്തിനെതിരായുള്ള പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ നടത്തണമെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. വിഷയം ചൈന നിരീക്ഷിച്ചു വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് പറഞ്ഞതായി പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു. ജെയ്ഷെ മുഹമ്മദ് തലവന് മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില് ചൈന നിരന്തരം എതിര്ത്തിരുന്നു.
 | 
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന

ബെയ്ജിംഗ്: പാക് തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന നിര്‍ദേശവുമായി ചൈന. തീവ്രവാദത്തിനെതിരായുള്ള പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ നടത്തണമെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. വിഷയം ചൈന നിരീക്ഷിച്ചു വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ചൈന നിരന്തരം എതിര്‍ത്തിരുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനുമെന്ന് വക്താവ് പറഞ്ഞു. മികച്ച ബന്ധവും പരസ്പര സഹകരണവുമായിരിക്കും ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഗുണകരമാകുക. ദക്ഷിണേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് അത്യാവശ്യമാണെന്നും കാങ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കണമെന്നും ചൈന പറഞ്ഞു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ശക്തമാക്കിയിട്ടും ചൈന അതിനെ എതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.