എത്യോപ്യന്‍ എയര്‍ലൈന്‍ അപകടം; ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു

157പേരുമായി പുറപ്പെട്ട എത്യോപ്യന് എയര്ലൈന് വിമാനം തകര്ന്നു വീണതിന്റെ പശ്ചാത്തലത്തില് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള് ഒഴിവാക്കാനൊരുങ്ങി ചൈന. രാജ്യത്ത് നിലവിലുള്ള ബോയിംഗ് 737 മാക്സ് വിമാനങ്ങള് ഇനി സര്വീസിനായി ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികള്ക്ക് ചൈനീസ് ഏവിയേഷന് റെഗുലേറ്റര് നിര്ദേശം നല്കി കഴിഞ്ഞു. 2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്സിന്റെ സുരക്ഷാ പ്രശ്നങ്ങളെ മുന്നിര്ത്തിയാണ് പുതിയ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
 | 
എത്യോപ്യന്‍ എയര്‍ലൈന്‍ അപകടം; ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു

ഷാങ്ഹായ്: 157പേരുമായി പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ചൈന. രാജ്യത്ത് നിലവിലുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഇനി സര്‍വീസിനായി ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികള്‍ക്ക് ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്‌സിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 ഒക്ടോബറില്‍ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 189 പേരും അതിദാരുണമായി കൊല്ലപ്പെട്ടു. നെയ്‌റോബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നും വിമാനത്തിന് വലിയ സുരക്ഷാ പാളിച്ച സംഭവിച്ചതായും ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

നിര്‍ദേശം അവഗണിച്ച് വിമാനം ഉപയോഗിക്കണമെങ്കില്‍ ഇനി കമ്പനികള്‍ക്ക് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടി വരും. കൂടാതെ ബോയിംഗില്‍ നിന്നും സുരക്ഷ സംബന്ധിച്ച ഉറപ്പ് വാങ്ങണമെന്ന് ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ എയര്‍ലൈന്‍ കമ്പനികളില്‍ ആകെ 96ബോയിങ് 737 മാക്സ് വിമാനങ്ങളാണുള്ളത്. സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നീ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളും ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.