ചൈനീസ് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് കൂട്ടിന് ഇനിമുതല്‍ ചിയര്‍ ഗേള്‍സും

ജോലിഭാരം കുറയ്ക്കുന്നതിനും തൊഴിലാളികള്ക്ക് കൂടുതല് പ്രചോദനം ലഭിക്കുന്നതിനുമായി പലതരം പദ്ധതികള് നടപ്പിലാക്കുന്ന കമ്പനികള് ഇന്ന് ലോകത്തെമ്പാടുമുണ്ട്. ഇത്തരം പദ്ധതികളില് വളരെ വ്യത്യസ്തമായൊരു ശ്രമവുമായി രംഗത്ത് വരികയാണ് ചൈനീസ് ഐടി കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും. പുരുഷന്മാരായ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനായി പെണ്കുട്ടികളെ നിയമിച്ചിരിക്കുകയാണ് വിവിധ കമ്പനികള്. പ്രോഗ്രാം മോട്ടിവേറ്റര് എന്ന പേരിലാണ് ഇവരെ നിയമിക്കുന്നത്. തൊഴിലിടത്തില് ജിവനക്കാര്ക്ക് കൂടുതല് മെച്ചപ്പെട്ട സാഹചര്യങ്ങള് ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.
 | 

ചൈനീസ് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് കൂട്ടിന് ഇനിമുതല്‍ ചിയര്‍ ഗേള്‍സും

ബെയ്ജിംഗ്: ജോലിഭാരം കുറയ്ക്കുന്നതിനും തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുന്നതിനുമായി പലതരം പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികള്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. ഇത്തരം പദ്ധതികളില്‍ വളരെ വ്യത്യസ്തമായൊരു ശ്രമവുമായി രംഗത്ത് വരികയാണ് ചൈനീസ് ഐടി കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും. പുരുഷന്മാരായ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനായി പെണ്‍കുട്ടികളെ നിയമിച്ചിരിക്കുകയാണ് വിവിധ കമ്പനികള്‍. പ്രോഗ്രാം മോട്ടിവേറ്റര്‍ എന്ന പേരിലാണ് ഇവരെ നിയമിക്കുന്നത്. തൊഴിലിടത്തില്‍ ജിവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.

ചൈനീസ് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് കൂട്ടിന് ഇനിമുതല്‍ ചിയര്‍ ഗേള്‍സും

ഉന്നത വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികള്‍ക്കാണ് പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയില്‍ ജോലി ലഭിക്കുക. പുരുഷ ജീവനക്കാരുടെ ജോലിസമ്മര്‍ദ്ദം കുറയ്ക്കുക, ആവശ്യമെങ്കില്‍ ഒരു മസ്സാജ് ചെയ്തുകൊടുക്കുക, ഇടവേള സമയങ്ങളില്‍ സംസാരിക്കുക തുടങ്ങിയ ജോലികളായിരിക്കും പ്രോഗ്രാം മോട്ടിവേറ്റര്‍ ചെയ്യേണ്ടി വരിക. പുതിയ നീക്കം കമ്പനികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്നാല്‍ കൗതുകമുണര്‍ത്തുന്ന പദ്ധതി വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പല മാധ്യമങ്ങളും കമ്പനികളുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു.

ചൈനീസ് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് കൂട്ടിന് ഇനിമുതല്‍ ചിയര്‍ ഗേള്‍സും

പുരുഷ പ്രോഗ്രാമര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായിട്ടാണ് സുന്ദരിമാരെ നിയോഗിക്കുന്നതെന്ന് ഐടി കമ്പനികള്‍ വ്യക്തമാക്കുന്നു. ടെക് ലോകത്തില്‍ തന്നെ ഇത്തരമൊരു നീക്കം ഇതാദ്യമായാണ്.