ന്യൂസിലാന്റ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി, മരണനിരക്ക് ഉയരാന്‍ സാധ്യത

ന്യൂസീലന്ഡിലെ ക്രൈസ്റ്റ്ചര്ച്ചിലെ മുസ്ലീം പള്ളികള്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില് 50 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ജസീന്ത ആര്ഡന് തന്നെയാണ് മരണസംഖ്യ സംബന്ധിച്ച കണക്കുകള് പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തില് ഇരുപതിലധികം പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില് 8ലധികം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണനിരക്ക് ഇനിയും ഉയരുമെന്ന് വിദേശ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടത്തിയ തീവ്രവാദി ബ്രന്റണ് ടെറാന്റിനെ കോടതി റിമാന്ഡ് ചെയ്തു. ഏപ്രില് അഞ്ചിനാണ് കേസില് വിചാരണ ആരംഭിക്കുക.
 | 
ന്യൂസിലാന്റ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി, മരണനിരക്ക് ഉയരാന്‍ സാധ്യത

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തന്നെയാണ് മരണസംഖ്യ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 8ലധികം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണനിരക്ക് ഇനിയും ഉയരുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടത്തിയ തീവ്രവാദി ബ്രന്റണ്‍ ടെറാന്റിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് കേസില്‍ വിചാരണ ആരംഭിക്കുക.

ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സുകാരനായ ടെറാന്റ് 2012ലാണ് ന്യൂസിലാന്റിലെത്തുന്നത്. തീവ്രദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ തീവ്രവാദി വെളുത്ത വര്‍ഗക്കാരല്ലാത്തവര്‍ രാജ്യത്തേക്ക് കുടിയേറുന്ന കാര്യത്തില്‍ വലിയ വിമര്‍ശനം രേഖപ്പെടുത്തിയിരുന്ന വ്യക്തിയാണ്. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച ഉച്ചനമസ്‌കാരം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഡീന്‍സ് അവന്യൂവിലെ അല്‍നൂര്‍ മോസ്‌കില്‍ നടത്തിയ ആക്രമണം ടെറാന്റ് സോഷ്യല്‍ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിം രാജ്യങ്ങളില്‍ നിന്നും ന്യൂസിലാന്റിലേക്ക് കുടിയേറി പാര്‍ത്തവരാണ്.

വിവിധ സ്ഥലങ്ങളിലായി കാറുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമികളുടെ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എന്നാല്‍ ടെറാന്റ് മാത്രമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.