ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം; സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം

ഈസ്റ്റര് ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്ഷങ്ങള്ക്ക് തുടക്കമിട്ടത്.
 | 
ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം; സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം. ഫെയിസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹിക മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാപം പടരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ‘കൂടുതല്‍ ചിരിക്കരുത് ഒരു ദിവസം നിങ്ങള്‍ക്ക് കരയേണ്ടി വരുമെന്ന് ഒരു മുസ്ലീം കച്ചവടക്കാരന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു. മുസ്ലിങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. സ്‌ഫോടനങ്ങളില്‍ 250ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.