കൊറോണ വൈറസ് യുഎഇയിലും; സ്ഥിരീകരിച്ച് ആരോഗ്യ പ്രതിരോധ മന്ത്രാലയം

യുഎഇയിലും കൊറോണ വൈറസ് ബാധയ്ക്ക് സ്ഥിരീകരണം.
 | 
കൊറോണ വൈറസ് യുഎഇയിലും; സ്ഥിരീകരിച്ച് ആരോഗ്യ പ്രതിരോധ മന്ത്രാലയം

അബുദാബി: യുഎഇയിലും കൊറോണ വൈറസ് ബാധയ്ക്ക് സ്ഥിരീകരണം. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.

വൈറസ് ബാധയേറ്റതായി കണ്ടെത്തിയവര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കൊറോണ മൂലമുള്ള മരണങ്ങള്‍ 132 ആയി ഉയര്‍ന്നു. ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് വൈറസ് പടരുകയായിരുന്നു.