സൗദിയില്‍ വീണ്ടും കോറോണ പടരുന്നതായി റിപ്പോര്‍ട്ട്; 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയില് കോറോണ വൈറസ് ബാധ പടരുന്നതായി റിപ്പോര്ട്ട്. ഇരുപത് പേര്ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വാര്ത്താക്കുറിപ്പില് അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ ഇരുപത് പേര്ക്ക് കോറോണ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില് അധികൃതര് അതീവ ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 | 
സൗദിയില്‍ വീണ്ടും കോറോണ പടരുന്നതായി റിപ്പോര്‍ട്ട്; 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോറോണ വൈറസ് ബാധ പടരുന്നതായി റിപ്പോര്‍ട്ട്. ഇരുപത് പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ ഇരുപത് പേര്‍ക്ക് കോറോണ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

റിയാദിലെ വാദി അല്‍ ദവാസിര്‍ പ്രവശ്യയിലാണ് കോറോണ കണ്ടെത്തിയിരിക്കുന്നത്. റിയാദില്‍ നാല് പേര്‍ക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ താമസിക്കുന്ന സ്ഥലം കൂടിയാണിത്. സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.

2012ല്‍ ആദ്യമായി കൊറോണ വൈറസ് കണ്ടുപിടിച്ചതിനു ശേഷം 1300 കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 500ലധികം ആളുകള്‍ രോഗം ഭേദമായിട്ടുണ്ട്. സൗദിയില്‍ മാത്രം 300 ലധികം പേര്‍ക്ക് ഇതിനോടകം കോറോണ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. ലോകത്തിലെ മറ്റു വിവിധ ഭാഗങ്ങളിലും വൈറസ് പടരുന്നുണ്ടെങ്കിലും സൗദി അറേബ്യയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. കോറോണ ബാധിച്ച രോഗികളുമായി ഇടപെടുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.