സൗദിയില്‍ ഒരു വിദേശിക്ക് കോറോണ വൈറസ് ബാധ; അതീവ ജാഗ്രതാ നിര്‍ദേശം

സൗദി അറേബ്യയില് ഒരു വിദേശിക്ക് കോറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. മക്കയില് സ്ഥിര താമസക്കാരനായ വിദേശിയിലാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള് കാലികളുമായി അടുത്ത സമ്പര്ക്കം പുലര്ത്തിയിരുന്നതായും അതുവഴിയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വാര്ത്താക്കുറിച്ചില് അറിയിച്ചു. രാജ്യത്ത് അതീവ ജാഗ്രത നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലികളുമായി ഇടപഴകുന്നവര് ശുചിത്വ കാര്യങ്ങളില് അതീവ ശ്രദ്ധ പുലര്ത്തണമെന്നും മുന്നറിയിപ്പുണ്ട്.
 | 
സൗദിയില്‍ ഒരു വിദേശിക്ക് കോറോണ വൈറസ് ബാധ; അതീവ ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില്‍ ഒരു വിദേശിക്ക് കോറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. മക്കയില്‍ സ്ഥിര താമസക്കാരനായ വിദേശിയിലാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ കാലികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അതുവഴിയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിച്ചില്‍ അറിയിച്ചു. രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലികളുമായി ഇടപഴകുന്നവര്‍ ശുചിത്വ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത്. ഒട്ടകങ്ങളായിരുന്നു പ്രധാനമായും വൈറസ് പകരാന്‍ കാരണമായി ആരോഗ്യമന്ത്രാലയം കണ്ടെത്തിയത്. ഈ മാസം ആദ്യവാരം 20 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിയാദില്‍ നാല് പേര്‍ക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ താമസിക്കുന്ന സ്ഥലം കൂടിയാണിത്.

സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. മക്കയില്‍ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകിയവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 2012ല്‍ ആദ്യമായി കൊറോണ വൈറസ് കണ്ടുപിടിച്ചതിനു ശേഷം 1300 കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 500ലധികം ആളുകള്‍ രോഗം ഭേദമായിട്ടുണ്ട്. സൗദിയില്‍ മാത്രം 300 ലധികം പേര്‍ക്ക് ഇതിനോടകം കോറോണ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. ലോകത്തിലെ മറ്റു വിവിധ ഭാഗങ്ങളിലും വൈറസ് പടരുന്നുണ്ടെങ്കിലും സൗദി അറേബ്യയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.