1,754 ഏക്കര്‍ തരിശുനിലം മഴക്കാടാക്കി ബ്രസീലിയന്‍ ദമ്പതികള്‍; 20 വര്‍ഷത്തിനിടെ നട്ടത് 20 ലക്ഷം വൃക്ഷങ്ങള്‍!

സാധരണയായി മഴക്കാടുകളില് കണ്ടുവരുന്ന എല്ലാ ചെറുജീവജാലങ്ങളും ഇപ്പോള് ഇവരുടെ 1,754 ഏക്കര് ഭൂമിയിലുണ്ട്.
 | 

 

1,754 ഏക്കര്‍ തരിശുനിലം മഴക്കാടാക്കി ബ്രസീലിയന്‍ ദമ്പതികള്‍; 20 വര്‍ഷത്തിനിടെ നട്ടത് 20 ലക്ഷം വൃക്ഷങ്ങള്‍!

ബ്രസീലിയ: 1,754 ഏക്കര്‍ തരിശുനിലം മഴക്കാടാക്കി ബ്രസീലിയന്‍ ദമ്പതികള്‍. ഫോട്ടോജേണലിസ്റ്റായ സെബാസ്റ്റിയോ റിബൈറോ സാല്‍ഗാഡോയും ഭാര്യം ലൈലയുമാണ് 20 വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെ മഴക്കാട് പുനര്‍നിര്‍മ്മിച്ചത്. ഏതാണ്ട് 20 ലക്ഷത്തോളം വൃക്ഷളാണ് ഇവര്‍ നട്ടത്. സാധരണയായി മഴക്കാടുകളില്‍ കണ്ടുവരുന്ന എല്ലാ ചെറുജീവജാലങ്ങളും ഇപ്പോള്‍ ഇവരുടെ 1,754 ഏക്കര്‍ ഭൂമിയിലുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളില്‍ വലിയ മാറ്റം വരേണ്ടതുണ്ടെന്നും ഞങ്ങളാല്‍ കഴിയാവുന്നത് ചെയ്യാന്‍ ആഗ്രഹിച്ചാണ് മഴക്കാട് നിര്‍മ്മിച്ചതെന്നും ദമ്പതികള്‍ പറയുന്നു.

1,754 ഏക്കര്‍ തരിശുനിലം മഴക്കാടാക്കി ബ്രസീലിയന്‍ ദമ്പതികള്‍; 20 വര്‍ഷത്തിനിടെ നട്ടത് 20 ലക്ഷം വൃക്ഷങ്ങള്‍!

 

ഭൂമിയുടെ നിലനില്‍പ്പ് തന്നെ കാടുകളിലും സസ്യങ്ങളിലും മറ്റു ജന്തുക്കളിലുമാണ്. അതില്‍ ഒരു കണ്ണി മാത്രമാണ് മനുഷ്യരെന്നത്. എന്നാല്‍ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മാനുഷിക ഇടപെടല്‍ കാരണം ഭൂമി തന്നെ ഇല്ലാതായേക്കാവുന്ന സങ്കീര്‍ണ സ്ഥിതി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ ആത്മീയത പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണെന്ന് നാം തിരിച്ചറിയണമെന്നും സെബാസ്റ്റിയോ പറയുന്നു. കാട് തിരികെ വന്നപ്പോള്‍ ഞാന്‍ പോലും പുനര്‍ജനിച്ചതായിട്ടാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1,754 ഏക്കര്‍ തരിശുനിലം മഴക്കാടാക്കി ബ്രസീലിയന്‍ ദമ്പതികള്‍; 20 വര്‍ഷത്തിനിടെ നട്ടത് 20 ലക്ഷം വൃക്ഷങ്ങള്‍!

ഏറ്റവും സങ്കീര്‍ണ്ണമായ ഇകോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാമെന്ന് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴക്കാടുകളുടെ ഊര്‍ജ്ജസ്രോതസ്സ് സൂര്യന്‍ തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉത്പാദകരും വിവിധ തരം ജന്തുക്കള്‍ ഉപഭോക്താക്കളും ബാക്ടീരിയ, കുമിള്‍, ചിതല്‍, പുഴുക്കള്‍, കീടങ്ങള്‍, മുതലായവ വിഘാടകരുമാണ്. വിഘാടകര്‍ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള കാര്‍ബണ്‍, നൈട്രജന്‍ തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നു. ശാസ്ത്രീയമായ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് കൊല്ലം മുന്‍പ് ഭൂമധ്യരേഖപ്രദേശത്തു മുഴുവന്‍ കാടായിരുന്നു. ഈ കാട് തെക്കോട്ടും വടക്കോട്ടും വ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഭൂമദ്ധ്യരേഖ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.