പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനം ചെയ്ത് ദമ്പതികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഈജിപ്റ്റ്

പിരമിഡിന്റെ മുകളില് കയറി നഗ്നരായി ആലിംഗനം ചെയ്ത് ദമ്പതികള്. പ്രശസ്തമായ ഖുഫു പിരമിഡില് കയറിയാണ് ഡാനിഷ് ദമ്പതികള് നഗ്നരായി ആലിംഗനം ചെയ്തതും ചിത്രങ്ങള് പകര്ത്തിയതും. സംഭവത്തില് അന്വേഷണം നടത്തണമെന്ന് ഈജിപ്റ്റിന്റെ പുരാവസ്തു മന്ത്രി ഖാലിദ് അല്അനാനി പ്രോസിക്യൂട്ടര് ജനറലിന് നിര്ദേശം നല്കി. സദാചാര ലംഘനമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു.
 | 
പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനം ചെയ്ത് ദമ്പതികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഈജിപ്റ്റ്

കെയ്‌റോ: പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനം ചെയ്ത് ദമ്പതികള്‍. പ്രശസ്തമായ ഖുഫു പിരമിഡില്‍ കയറിയാണ് ഡാനിഷ് ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്തതും ചിത്രങ്ങള്‍ പകര്‍ത്തിയതും. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഈജിപ്റ്റിന്റെ പുരാവസ്തു മന്ത്രി ഖാലിദ് അല്‍അനാനി പ്രോസിക്യൂട്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി. സദാചാര ലംഘനമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു.

ദമ്പതികള്‍ പിരമിഡില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. രാത്രിയില്‍ പിരമിഡില്‍ കയറുന്ന മൂന്ന് മിനിറ്റുള്ള വീഡിയോയാണ് പ്രചരിച്ചത്. പിരമിഡിന്റെ മുകളിലെത്തിയപ്പോള്‍ യുവതി വിവസ്ത്രയാകുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡ് ആര്‍ട്ടിസ്റ്റായ ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയാസ് ഹവിദാണ് വിഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതെന്നാണ് വിവരം. പിരമിഡില്‍ കയറുന്നതും നഗ്‌നരായി ഫോട്ടോ എടുക്കുന്നതും ഈജിപ്തില്‍ കുറ്റകരമാണ്. അതിനാലാണ് സംഭവത്തില്‍ അന്വേഷ