ദുബായില്‍ നിന്ന് 60 ലക്ഷം രൂപയുടെ വജ്രം മോഷ്ടിച്ചവര്‍ മുംബൈയില്‍ പിടിയില്‍; അറസ്റ്റ് 20 മണിക്കൂര്‍ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍
ദുബായ്: യു.എ.ഇയിലെ ജ്വല്ലറിയില് നിന്നും 60 ലക്ഷം രൂപയുടെ വജ്രം മോഷ്ടിച്ച് ഇന്ത്യ വഴി ഹോങ്കോംഗിലേക്ക് കടക്കാന് ശ്രമിച്ച രണ്ടുപേര് മുംബൈയില് പിടിയിലായി. ഇവരെ ഇന്റര്പോളിന്റെ സഹായത്തോടെ യു.എ.ഇയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ദമ്പതികളെന്ന് തോന്നിപ്പിക്കുന്ന രണ്ട് പേര് ഇന്നലെയാണ് ദുബായ് നൈഫിലെ ജ്വല്ലറിയില് നിന്നും മൂന്നുലക്ഷം ദിര്ഹം വിലവരുന്ന വജ്രം മോഷ്ടിക്കുന്നത്. മണിക്കൂറുകള്ക്കുള്ളില് വിമാനമാര്ഗം മോഷ്ടാക്കള് ഇന്ത്യയിലെത്തുകയും ചെയ്തു.
വജ്രം യുവതി വിഴുങ്ങുകയായിരുന്നുവെന്നാണ് ദുബായ് പോലീസ് നല്‍കുന്ന വിവരം. ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മുംബൈയിലേക്ക് പുറപ്പെട്ടതായി വ്യക്തമായി. മുംബൈ പോലീസിന്റെ സഹായത്തോടെയാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്.
#أخبار | #شرطة_دبي تكشف تفاصيل عملية “صيد الماسة”
التفاصيل:https://t.co/ASdyrPncwv#شرطة_دبي#أمنكم_سعادتنا#نتواصل_ونحمي_نبتكر_ونبني pic.twitter.com/t52bx3rbim
— Dubai Policeشرطة دبي (@DubaiPoliceHQ) November 4, 2018
പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ വയറ്റില്‍ വജ്രമുള്ളതായി വ്യക്തമായതായി പോലീസ് അറിയിച്ചു. ഏഷ്യന്‍ വംശജരായ പ്രതികളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശരീഅ നിയമപ്രകാരം മോഷണം അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റകൃത്യം തെളിഞ്ഞാല്‍ കഠിന ശിക്ഷ അനുഭവിക്കേണ്ടി വരും.