മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി ക്യൂബന്‍ യുവതി

 | 
Maradona

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി ക്യൂബന്‍ യുവതി. 20 വര്‍ഷം മുന്‍പ് ക്യൂബയില്‍ വെച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ച് മേവിസ് അല്‍വാരെസ് റീഗോ എന്ന 37 കാരിയാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 16 വയസ് പ്രായമുള്ളപ്പോഴായിരുന്നു സംഭവമെന്നും അതിന് ശേഷം താന്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലഹരി വിമുക്ത ചികിത്സക്കായാണ് മറഡോണ ക്യൂബയില്‍ എത്തിയത്. ഹവാനയിലെ വീട്ടില്‍ വെച്ച് മറഡോണ തന്നെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്ക് ആ സമയത്ത് മറഡോണയുമായി ബന്ധമുണ്ടായിരുന്നു. തനിക്ക് മറഡോണയോട് പ്രണയമായിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. മറഡോണ തന്നെക്കൊണ്ട് കൊക്കെയിന്‍ ഉപയോഗിപ്പിച്ചതായും അവര്‍ പറഞ്ഞു.

മറഡോണയുമായി 4-5 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. പക്ഷേ അയാള്‍ തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു. 2001ല്‍ ബ്യൂണസ് അയേഴ്‌സിലേക്ക് മറഡോണയോടൊപ്പം യാത്ര പോയിരുന്നു. എന്നാല്‍ താരത്തിന്റെ അനുചരന്‍മാര്‍ തന്നെ ഹോട്ടല്‍ മുറിയില്‍ ആഴ്ചകളോളം പൂട്ടിയിട്ടതായും അവര്‍ വ്യക്തമാക്കി.