104 വയസായി, ജീവിതം മടുത്തു; ദയാവധത്തിനുള്ള അനുമതി തേടി ശാസ്ത്രജ്ഞന്‍ നാടുവിടുന്നു

എനിക്കിപ്പോള് സന്തോഷം തോന്നാറില്ല, ഇത്ര പ്രായം വരെ ജീവിച്ചതില് വലിയ ദുഃഖമുണ്ട്. മരിക്കാന് ആഗ്രഹിക്കുന്നു. നൂറ്റിനാലാം പിറന്നാള് ദിനത്തില് ഓസ്ട്രേലിയന് ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള് പറഞ്ഞ വാക്കുകളാണിത്. എന്നാല് ദയാവധത്തിന് ഓസ്ട്രേലിയന് നിയമം അനുമതി നല്കാത്തത് ഗൂഡാളിന്റെ ആഗ്രഹത്തിന് വിലങ്ങു തടിയായി.
 | 

104 വയസായി, ജീവിതം മടുത്തു; ദയാവധത്തിനുള്ള അനുമതി തേടി ശാസ്ത്രജ്ഞന്‍ നാടുവിടുന്നു

സിഡ്നി: എനിക്കിപ്പോള്‍ സന്തോഷം തോന്നാറില്ല, ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. മരിക്കാന്‍ ആഗ്രഹിക്കുന്നു. നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ദയാവധത്തിന് ഓസ്ട്രേലിയന്‍ നിയമം അനുമതി നല്‍കാത്തത് ഗൂഡാളിന്റെ ആഗ്രഹത്തിന് വിലങ്ങു തടിയായി.

തന്റെ ആഗ്രഹം ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ അദ്ദേഹം മറ്റൊരു വന്‍കരയിലേക്ക് പോകാനൊരുങ്ങുകയാണ്. ദയാവധം നിയമ വിധേയമായി നടപ്പിലാക്കാന്‍ കഴിയുന്ന സ്വിറ്റ്സര്‍ലാന്‍ഡിലേക്കായിരിക്കും ഗൂഡാള്‍ പോകുക. യാത്ര സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

സ്വിറ്റ്സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍ സമീപിച്ചിരിക്കുന്നത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് ഗൂഡാള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചരിത്രമാകും. 20 വര്‍ഷമായി എക്സിറ്റ് ഇന്റര്‍നാഷണലിലെ അംഗമാണ് ഗൂഡാള്‍.1914 ഏപ്രിലില്‍ ലണ്ടനില്‍ ജനിച്ച ഇദ്ദേഹം യു കെ, യു എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്.