ദുബായില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കി; നൂറ് സ്റ്റേഷനുകള്‍ കൂടി ആരംഭിച്ചതായി ദീവ

ഇലക്ട്രിക് വാഹനങ്ങള്ക്ക് ആവശ്യമായ ചാര്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ദുബായില് ഇരട്ടിയാക്കിയതായി ദുബായ് ഇലക്ട്രിസിറ്റി ആന്ഡ് വാട്ടര് അതോറിറ്റി (ദീവ). നൂറ് പുതിയ സ്റ്റേഷനുകള് കൂടി എമിറേറ്റില് ആരംഭിച്ചതായാണ് അറിയിച്ചത്. ദുബായില് നടന്ന വീടെക്സ് എക്സിബിഷനില് വെച്ചാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്.
 | 

ദുബായില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കി; നൂറ് സ്റ്റേഷനുകള്‍ കൂടി ആരംഭിച്ചതായി ദീവ

ദുബായ്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം ദുബായില്‍ ഇരട്ടിയാക്കിയതായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ). നൂറ് പുതിയ സ്റ്റേഷനുകള്‍ കൂടി എമിറേറ്റില്‍ ആരംഭിച്ചതായാണ് അറിയിച്ചത്. ദുബായില്‍ നടന്ന വീടെക്‌സ് എക്‌സിബിഷനില്‍ വെച്ചാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്.

ദുബായിലെ ഇവി ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുകളുടെ എണ്ണം ഇതോടെ 200 ആയി ഉയര്‍ന്നു. 2015ലാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതുമായ സുസ്ഥിര ഗതാഗത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇവ ആരംഭിച്ചത്.

ഇനോക് പെട്രോള്‍ സ്‌റ്റേഷനുകളില്‍ ദീവ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് കോര്‍ട്‌സ്, എക്‌സ്പോ 2020 തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ടും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും.