മുന്‍ ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുത്തു! ആരോപണവുമായി മറഡോണ

തന്റെ മുന് ഭാര്യയും മക്കളും ചേര്ന്ന് സ്വത്ത് തട്ടിയെടുത്തെന്ന ആരോപണവുമായി ഫുട്ബോള് ഇതിഹാസം മറഡോണ. 2000-2015 കാലയളവില് മുന് ഭാര്യായായിരുന്ന ക്ലോഡിയ വില്ലഫെയ്ന്, മക്കളായ ഡെല്മ, ജിയാനിന എന്നിവര് ചേര്ന്ന് 29 കോടിയോളം രൂപ മൂല്യം വരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം.
 | 

മുന്‍ ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുത്തു! ആരോപണവുമായി മറഡോണ

തന്റെ മുന്‍ ഭാര്യയും മക്കളും ചേര്‍ന്ന് സ്വത്ത് തട്ടിയെടുത്തെന്ന ആരോപണവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. 2000-2015 കാലയളവില്‍ മുന്‍ ഭാര്യയായിരുന്ന ക്ലോഡിയ വില്ലഫെയ്ന്‍, മക്കളായ ഡെല്‍മ, ജിയാനിന എന്നിവര്‍ ചേര്‍ന്ന് 29 കോടിയോളം രൂപ മൂല്യം വരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം.

ഈ സ്വത്ത് ഉറുഗ്വേയിലെ ബാങ്കിലേക്ക് ഇവര്‍ മാറ്റിയെന്നും പിന്നീട് അമേരിക്കയില്‍ വസ്തു വാങ്ങിയെന്നും മറഡോണ പറഞ്ഞു. ക്ലോഡിയക്ക് ഉറുഗ്വേയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും മക്കളില്‍ ഒരാള്‍ അതില്‍ പണം നിക്ഷേപിക്കുന്നുണ്ടെന്നും മറഡോണയുടെ അഭിഭാഷകനും വ്യക്തമാക്കി. ജിയാനിനയെ കസ്റ്റഡിയിലെടുക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ആരോപണം നിഷേധിച്ച് ജിയാനിനയും രംഗത്തെത്തിയിട്ടുണ്ട്. 1998ലാണ് ക്ലോഡിയ മറഡോണയെ വിവാഹം കഴിച്ചത്. 2003ല്‍ ഇവര്‍ വിവാഹമോചിതരാകുകയും ചെയ്തു.