വലിയ കണ്ണുകളും ചെറിയ ഉടലുമായി ‘ദിനോസര്‍ മത്സ്യം’; ചൂണ്ടയില്‍ കുടുങ്ങുന്നത് ആദ്യം

വലിയ കണ്ണുകളും മെലിഞ്ഞ ഉടലുമായി അപൂര്വ്വ മത്സ്യത്തെ കണ്ടെത്തി.
 | 
വലിയ കണ്ണുകളും ചെറിയ ഉടലുമായി ‘ദിനോസര്‍ മത്സ്യം’; ചൂണ്ടയില്‍ കുടുങ്ങുന്നത് ആദ്യം

ഓസ്ലോ: വലിയ കണ്ണുകളും മെലിഞ്ഞ ഉടലുമായി അപൂര്‍വ്വ മത്സ്യത്തെ കണ്ടെത്തി. നോര്‍വേ തീരത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കാനിറങ്ങിയവര്‍ക്കാണ് അപൂര്‍വ്വ മത്സ്യത്തെ ലഭിച്ചത്. 19 കാരനായ ഓസ്‌കാര്‍ ലന്‍ഡാല്‍ എന്നയാളുടെ ചൂണ്ടയിലാണ് ‘ദിനോസര്‍ മത്സ്യം’ കുടുങ്ങിയത്. ആന്‍ഡോയ ദ്വീപിന് സമീപം നീല നിറത്തിലുള്ള പരവ മത്സ്യത്തെ പിടിക്കാനാണ് നോര്‍ഡിക് സീ ആംഗിളിംഗ് എന്ന ഫിഷിംഗ് കമ്പനിയുടെ ഗൈഡ് ആയ ലന്‍ഡാല്‍ പോയത്. എന്നാല്‍ ചൂണ്ടയില്‍ കൊത്തിയത് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന അപൂര്‍വ്വ മീനും.

ആദ്യമായാണ് ഈ വിചിത്ര മത്സ്യം ചൂണ്ടയില്‍ കുരുങ്ങുന്നത്. റാറ്റ് ഫിഷ് ഇനത്തിലുള്ള മീനാണ് ഇതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്രാവിന്റെ അടുത്ത ബന്ധുവായ ഈ മീന്‍ വര്‍ഗ്ഗത്തിന് 300 ദശലക്ഷം വര്‍ഷത്തെ പാരമ്പര്യം ഉണ്ടത്രേ. ആഴക്കടലില്‍ വസിക്കുന്ന ഇവ അപൂര്‍വ്വമായി മാത്രമാണ് മനുഷ്യന്റെ പിടിയില്‍ അകപ്പെടാറുള്ളത്. പ്രകാശം കുറഞ്ഞ ആഴക്കടലില്‍ കാഴ്ചയ്ക്കായാണ് ഇവയുടെ വലിയ കണ്ണുകള്‍ പ്രയോജനപ്പെടുക.