മൂക്കില്‍ നിന്നും രക്തപ്രവാഹം; പരിശോധനയില്‍ കണ്ടെത്തിയത് ഭീമന്‍ അട്ടയെ; വൈറല്‍ വീഡിയോ കാണാം
മൂക്കില് നിന്ന് രക്തപ്രവാഹം നിലയ്ക്കാതെ വന്നപ്പോളാണ് ബെയ്ജിംഗ് സ്വദേശിയായ യുവാവ് ആശുപത്രിയിലെത്തിയത്. പരിശോധനയില് ഇയാളുടെ മൂക്കില് ഒരു ഭീമന് അട്ട ഒളിഞ്ഞിരിപ്പുണ്ടെന്ന് ഡോക്ടര്മാര് കണ്ടെത്തി. ആഴ്ച്ചകളോളം മൂക്കില് കടിച്ചിരുന്ന അട്ട രക്തം കുടിച്ച് വീര്ത്തിരിക്കുകയായിരുന്നു.
Jun 12, 2018, 12:31 IST
| ബെയ്ജിംഗ്: മൂക്കില്‍ നിന്ന് രക്തപ്രവാഹം നിലയ്ക്കാതെ വന്നപ്പോളാണ് ബെയ്ജിംഗ് സ്വദേശിയായ യുവാവ് ആശുപത്രിയിലെത്തിയത്. പരിശോധനയില് ഇയാളുടെ മൂക്കില് ഒരു ഭീമന് അട്ട ഒളിഞ്ഞിരിപ്പുണ്ടെന്ന് ഡോക്ടര്മാര് കണ്ടെത്തി. ആഴ്ച്ചകളോളം മൂക്കില് കടിച്ചിരുന്ന അട്ട രക്തം കുടിച്ച് വീര്‍ത്തിരിക്കുകയായിരുന്നു.
തുടര്‍ന്ന് അട്ടയെ പുറത്തെടുക്കുകയും ചെയ്തു. ചൈനീസ് മാധ്യമമായ ഷാങ്ഹായിസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോ മണിക്കൂറുകള്‍ക്കകം കണ്ടത് കോടിക്കണക്കിന് പേരാണ്. ഗ്രാമത്തിലെ പൈപ്പ് വെള്ളത്തിലൂടെയായിരിക്കും അട്ട മൂക്കിലെത്തിയതെന്നാണ് കരുതുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാള്‍ ആശുപത്രി വിടുകയും ചെയ്തു.
വീഡിയോ കാണാം.