ഡോ.ഇ.സി.ജി. സുദര്ശന് അന്തരിച്ചു
ടെക്‌സാസ്: പ്രശസ്ത ഭൗതികശാസ്ത്രജ്ഞന് ഡോ.ഇ.സി.ജി.സുദര്ശന് അന്തരിച്ചു. അമേരിക്കയില് ടെക്സാസില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. 9 തവണ നൊബേലിന് നാമനിര്ദേശം ചെയ്യപ്പെട്ട ശാസ്ത്രജ്ഞനാണ് അദ്ദേഹം. ക്വാണ്ടം ഓപ്റ്റിക്സിന് 1960കളില് തുടക്കമിട്ട ശാസ്ത്രകാരന്മാരില് പ്രധാനിയാണ്.
റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് രൂപംനല്‍കിയ ‘വി മൈനസ് എ’ സിദ്ധാന്തവും സുദര്‍ശന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ടാക്കിയോണുകള്‍ എന്ന പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങളേക്കുറിച്ചുള്ള സിദ്ധാന്തവും സുദര്‍ശന്റെ സംഭാവനയാണ്.
കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ 1931ലാണ് സുദര്‍ശന്‍ ജനിച്ചത്. ഇ.ഐ. ചാണ്ടിയും അച്ചാമ്മയുമാണ് മാതാപിതാക്കള്‍. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.