നഖം വെട്ടുന്നത് ഒഴിവാക്കാന്‍ ‘മാരക’ അഭിനയം കാഴ്ച വെച്ച് നായ; വൈറല്‍ വീഡിയോ കാണാം

നായയുടെ അപാര അഭിനയമാണ് ഈ വീഡിയോ വൈറലാകാന് കാരണം.
 | 
നഖം വെട്ടുന്നത് ഒഴിവാക്കാന്‍ ‘മാരക’ അഭിനയം കാഴ്ച വെച്ച് നായ; വൈറല്‍ വീഡിയോ കാണാം

‘ഏറ്റവും നാടകീയമായ അഭിനയത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരിക്കുന്നത്…’ ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയുടെ അടിക്കുറിപ്പാണ് ഇത്. നായയുടെ അപാര അഭിനയമാണ് ഈ വീഡിയോ വൈറലാകാന്‍ കാരണം. നഖം വെട്ടാന്‍ ഉടമ ശ്രമിക്കുമ്പോള്‍ സ്ലോമോഷനില്‍ ബോധം കെട്ടു വീഴുന്നതായി അഭിനയിക്കുകയാണ് ഈ നായ. കാലുകള്‍ മുകളിലേക്കാക്കി കണ്ണുകള്‍ തുറന്നുവെച്ചാണ് നായയുടെ മാരക അഭിനയം. റെഡ്ഡിറ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് ട്വിറ്ററിലെത്തിയതോടെയാണ് വൈറലായത്. 60 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ഇതിന് ലഭിച്ചു.

വീഡിയോ കാണാം