വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായിലെ പുതുവത്സരരാവ്; വീഡിയോ കാണാം

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് പുതുവത്സരം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു യു.എ.ഇയുടെ ന്യൂ ഇയര് ആഘോഷങ്ങള്. 'കാലം, മുന്നേറ്റം' എന്ന ആശയത്തിലായിരുന്നു ഇത്തവണ ബുര്ജ് ഖലീഫയിലെ ആഘോഷം. വിദേശികളും സ്വദേശികളും ഉള്പ്പെടെ ലക്ഷങ്ങളാണ് ആഘോഷരാവില് പങ്കുചേരാന് എത്തിയത്. എട്ട് മിനിറ്റ് നീണ്ട വെടിക്കെട്ടും ലേസര് ഷോയുമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ആകര്ഷണം.
 | 
വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായിലെ പുതുവത്സരരാവ്; വീഡിയോ കാണാം

ദുബായ്: വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് പുതുവത്സരം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു യു.എ.ഇയുടെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍. ‘കാലം, മുന്നേറ്റം’ എന്ന ആശയത്തിലായിരുന്നു ഇത്തവണ ബുര്‍ജ് ഖലീഫയിലെ ആഘോഷം. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ലക്ഷങ്ങളാണ് ആഘോഷരാവില്‍ പങ്കുചേരാന്‍ എത്തിയത്. എട്ട് മിനിറ്റ് നീണ്ട വെടിക്കെട്ടും ലേസര്‍ ഷോയുമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം.

10 ടണ്ണോളം കരിമരുന്നാണ് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ത്തത്. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാപിച്ചിരുന്നത്. ബുര്‍ജ് ഖലീഫക്ക് പുറമെ ദുബായില്‍ അഞ്ചിടങ്ങളില്‍ കരിമരുന്ന് പ്രകടനങ്ങള്‍ ഒരുക്കിയിരുന്നു. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലും വര്‍ണാഭമായ ആഘോഷങ്ങള്‍ അരങ്ങേറി. നൂറിലേറെപ്പേര്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫലമാണ് വെടിക്കെട്ട്.

വീഡിയോ കാണാം.