പുറത്തെത്തിച്ചത് എട്ട് കുട്ടികളെ; ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

തായ്ലന്ഡിലെ താം ലുവാങ് ഗുഹയില് നിന്ന് നാല് കുട്ടികളെ ഇന്ന് പുറത്തെത്തിച്ചതായി റിപ്പോര്ട്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് സിഎന്എന് ആണ് ഇത് റിപ്പോര്ട്ട് ചെയ്തത്. ഞായറാഴ്ചയും നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇവരുടെ പേരുകള് പുറത്തു വിട്ടിട്ടില്ല. ഇനി നാല് കുട്ടികളും കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളില് ശേഷിക്കുന്നത്. ഇന്നത്തെ രക്ഷാപ്രവര്ത്തനങ്ങള് അവസാനിപ്പിച്ചതായും റിപ്പോര്ട്ട് പറയുന്നു.
 | 

പുറത്തെത്തിച്ചത് എട്ട് കുട്ടികളെ; ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് നാല് കുട്ടികളെ ഇന്ന് പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയും നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. ഇനി നാല് കുട്ടികളും കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളില്‍ ശേഷിക്കുന്നത്. ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയില്‍ ഐസോലേഷന്‍ യൂണിറ്റിലാണ് താമസിപ്പിച്ചിരിക്കുന്നത്. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മാതാപിതാക്കളുടെ സാമീപ്യം പോലും ഇപ്പോള്‍ അനുവദിക്കില്ല. പുറത്തെത്തിച്ച ഇവര്‍ക്ക് ദീര്‍ഘകാലത്തെ കൗണ്‍സലിംഗ് ആവശ്യമായി വരുമെന്നാണ് കരുതുന്നത്.

90 രക്ഷാപ്രവര്‍ത്തകരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 40 പേര്‍ തായ്‌ലന്‍ഡുകാരും 50 പേര്‍ വിദേശികളുമാണ്. കൂടുതല്‍ ആരോഗ്യമുള്ള കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്.