ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദി വ്യക്തമാക്കണമെന്ന് എര്‍ദോഗാന്‍

മാധ്യമപ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ മൃതശരീരം എന്തു ചെയ്തുവെന്ന് സൗദി അറേബ്യ വ്യക്തമാക്കണമെന്ന് തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന് ആവശ്യപ്പെട്ടു. നേരത്തെ ഇസ്താംബുളിലെ സൗദി എംബസിയിലുണ്ടായ തര്ക്കത്തിനിടയ്ക്ക് ഖഷോഗി കൊല്ലപ്പെട്ടതായി സൗദി വൃത്തങ്ങള് സമ്മതിച്ചിരുന്നു. പിന്നാലെയാണ് മൃതശരീരം എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എര്ദോഗാന് രംഗത്ത് വന്നത്. കുറ്റവാളികള് തുര്ക്കിയിലെ നിയമപ്രകാരം ശിക്ഷ അനുഭവിക്കണമെന്നും നിയമത്തിന് മുന്നിലെത്തണമെന്നും എര്ദോഗാന് ആവശ്യപ്പെട്ടു.
 | 

ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദി വ്യക്തമാക്കണമെന്ന് എര്‍ദോഗാന്‍

ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ മൃതശരീരം എന്തു ചെയ്തുവെന്ന് സൗദി അറേബ്യ വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. നേരത്തെ ഇസ്താംബുളിലെ സൗദി എംബസിയിലുണ്ടായ തര്‍ക്കത്തിനിടയ്ക്ക് ഖഷോഗി കൊല്ലപ്പെട്ടതായി സൗദി വൃത്തങ്ങള്‍ സമ്മതിച്ചിരുന്നു. പിന്നാലെയാണ് മൃതശരീരം എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എര്‍ദോഗാന്‍ രംഗത്ത് വന്നത്. കുറ്റവാളികള്‍ തുര്‍ക്കിയിലെ നിയമപ്രകാരം ശിക്ഷ അനുഭവിക്കണമെന്നും നിയമത്തിന് മുന്നിലെത്തണമെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടു.

ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന. കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖം മൂടി അഴിഞ്ഞു വീണതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സല്‍മാനെ നിരന്തരം വിമര്‍ശിച്ചിരുന്ന ഖഷോഗിയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി രാജകുമാരന്റെ അനുയായിയായ സൗദ് അല്‍ ഖദാനിയാണ് ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കൊലപാതകത്തിന് പിന്നാലെ സൗദ് അല്‍ ഖദാനിയെയും നാലു പേരെയും ഭരണാധികാരിയായ സല്‍മാന്‍ രാജാവ് പുറത്താക്കിയെന്ന് സൗദിയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയിലെ ഉന്നതരായ 18 പേരാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് തുര്‍ക്കിയിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റവാളികളുടെ വായ തുറപ്പിക്കാന്‍ സൗദിക്ക് സാധിച്ചില്ലെങ്കില്‍ ആ ജോലി തുര്‍ക്കി ഏറ്റെടുക്കുമെന്നും എര്‍ദോഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്.