തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ പൊട്ടിക്കരഞ്ഞു? ഫാക്ട് ചെക്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയായിരുന്ന പങ്കജ മുണ്ടെയുടെ തെരഞ്ഞെടുപ്പ് തോല്വിയിലെ പൊട്ടിക്കരച്ചില് സോഷ്യല് മീഡിയ ഇന്നലെ ആഘോഷിച്ചിരുന്നു.
 | 
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ പൊട്ടിക്കരഞ്ഞു? ഫാക്ട് ചെക്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പങ്കജ മുണ്ടെയുടെ തെരഞ്ഞെടുപ്പ് തോല്‍വിയിലെ പൊട്ടിക്കരച്ചില്‍ സോഷ്യല്‍ മീഡിയ ഇന്നലെ ആഘോഷിച്ചിരുന്നു. അന്തരിച്ച മുന്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും ഫഡ്‌നാവിസ് മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന പങ്കജ പാര്‍ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. സിറ്റിംഗ് എംഎല്‍എ കൂടിയായ ഇവര്‍ അടുത്ത ബന്ധു കൂടിയായ എന്‍സിപി സ്ഥാനാര്‍ത്ഥി ധനഞ്ജയ മുണ്ടെയോട് പരാജയപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്നലെ പൊട്ടിക്കരയുന്ന പങ്കജ മുണ്ടെയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ പൊട്ടിക്കരയുന്ന പങ്കജ എന്ന പേരില്‍ പുറത്തു വന്ന ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറുകയും ചെയതു. ചില വെബ്‌സൈറ്റുകളും ഇത് ഏറ്റുപിടിച്ചു.

എന്നാല്‍ ഈ ചിത്രം മറ്റൊരു അവസരത്തിലേതാണെന്ന് ഇന്ത്യ ടുഡേ പറയുന്നു. ടിവി9 ചാനലില്‍ ഒക്ടോബര്‍ 20ന് ഇവര്‍ നല്‍കിയ അഭിമുഖത്തിന്റെ ചിത്രമാണ് ഇത്. ഇവര്‍ പൊട്ടിക്കരയുന്നതല്ലെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.

വീഡിയോ കാണാം