കുടുംബാംഗങ്ങളെ കൊന്നതിന്റെ വിശദീകരണം ഫേസ്ബുക്കിലിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഭാര്യയെയും സഹോദരിയെയും മകളെയും കൊന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. റാന്ഡി ജാന്സെന് എന്നയാളാണ് കുടുംബാംഗങ്ങളെ കൊന്ന് സ്വയം തീകൊളുത്തി മരിച്ചത്. ഫേസ്ബുക്ക് പേജില് മരണക്കുറിപ്പ് കണ്ടതോടെയാണ് കനേഡിയന് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് തുടങ്ങിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന്റെയും താന് ആത്മഹത്യ ചെയ്തതിന്റെയും കാരണങ്ങളാണ് ജാന്സണ് സ്വന്തം ഫേസ്ബുക്ക് പേജില് എഴുതിയിട്ടുളളത്.
 | 

കുടുംബാംഗങ്ങളെ കൊന്നതിന്റെ വിശദീകരണം ഫേസ്ബുക്കിലിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മോണ്‍ട്രിയല്‍: ഭാര്യയെയും സഹോദരിയെയും മകളെയും കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. റാന്‍ഡി ജാന്‍സെന്‍ എന്നയാളാണ് കുടുംബാംഗങ്ങളെ കൊന്ന് സ്വയം തീകൊളുത്തി മരിച്ചത്. ഫേസ്ബുക്ക് പേജില്‍ മരണക്കുറിപ്പ് കണ്ടതോടെയാണ് കനേഡിയന്‍ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന്റെയും താന്‍ ആത്മഹത്യ ചെയ്തതിന്റെയും കാരണങ്ങളാണ് ജാന്‍സണ്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ എഴുതിയിട്ടുളളത്.

പത്തൊമ്പത്കാരിയായ മകളെ വിഷാദരോഗിയാക്കിയ വിട്ടുമാറാത്ത തലവേദനയാണ് അവളെ കൊല്ലാനുളള കാരണമെന്ന് ജാന്‍സണ്‍ പറയുന്നു. തന്റെ മകള്‍ ഇത്തരത്തില്‍ വേദന തിന്നുന്നത് കാണാന്‍ തനിയ്ക്ക് ആകില്ല. തലവേദന മൂലം പരീക്ഷയില്‍ തോല്‍ക്കുക പോലും ചെയ്തു അവള്‍. മകള്‍ കൊല്ലപ്പെട്ട വാര്‍ത്ത ഒരിക്കലും അമ്മ കേള്‍ക്കാനിടവരരുതെന്ന് ആഗ്രഹിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ കുറിയ്ക്കുന്നു.

തന്റെ കൊലപാതകത്തിന്റെ അപമാനം സഹോദരി അനുഭവിക്കാതിരിക്കാനാണ് അവരെ കൊലപ്പെടുത്തിയതെന്നും ന്യായമുണ്ട്.
ഇത് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സംഭവത്തിലെ ഒരിരയെ വാന്‍കൂറിനടുത്തുളള വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു വീട്ടില്‍ പൊലീസെത്തിയപ്പോഴേക്കും ജാന്‍സണ്‍ വീടിന് തീകൊളുത്തിക്കഴിഞ്ഞിരുന്നു. വീട്ടിനുള്ളിലേക്ക് അന്വേഷമോദ്യോഗസ്ഥര്‍ക്ക് കടക്കാന്‍ കഴിയാത്ത്തിനാല്‍ അതിനുളളില്‍ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.