ഇന്തോനേഷ്യയില്‍ രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ഇന്തോനേഷ്യയില് രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്ട്ട്. അതീവ ജാഗ്രതാ നിര്ദേശം നല്കി. കടല്ത്തീരങ്ങളില് നിന്ന് ആളുകളെ മാറ്റി പാര്പ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ അഗ്നിപര്വ്വത സ്ഫോടനം ഉടന് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ജ്രം നല്കുന്ന മുന്നറിയിപ്പ്. അഗ്നിപര്വ്വത സ്ഫോടനമുണ്ടായാല് കടലിനടിയില് ഭൂകമ്പമുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച്ച സുമാത്രയിലും ജാവയിലും ഉണ്ടായ സുനാമിയില് മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. 1000ത്തിലേറെപ്പേര്ക്ക് പരിക്കേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
 | 
ഇന്തോനേഷ്യയില്‍ രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ത്തീരങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ അഗ്നിപര്‍വ്വത സ്‌ഫോടനം ഉടന്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ജ്രം നല്‍കുന്ന മുന്നറിയിപ്പ്. അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായാല്‍ കടലിനടിയില്‍ ഭൂകമ്പമുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച സുമാത്രയിലും ജാവയിലും ഉണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. 1000ത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

ഇന്തോനേഷ്യയില്‍ രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനമാണ് സുനാമിക്ക് കാരണമായത്. 50ലേറെ പേരെ കാണാതായതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനം നടന്നതിന് പിന്നാലെ കടലിനടിയിലും ഭൂചനലമുണ്ടായി. ഡിസംബര്‍ മാസത്തില്‍ സാധാരണയായി ഭീമന്‍ തിരമാലകള്‍ ഇന്തോന്യേഷന്‍ തീരങ്ങളെ അപകടത്തിലാക്കാറുണ്ട്.

ഇന്തോനേഷ്യയില്‍ രണ്ടാം സുനാമിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ഡിസംബര്‍ മാസത്തില്‍ സാധാരണയായി ഉണ്ടാകുന്ന തിരമാലയാണിതെന്നാണ് ആദ്യം ദുരന്തനിവാരണ സേന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കടലിനടിയിലെ ഭൂചലനം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ദുരന്തനിവാരണ സേന വ്യക്തമാക്കി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.