പരസ്യമായി സ്വയംഭോഗത്തിന് മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്ത് വനിതാ റെസ്‌ലിങ് താരം; വീഡിയോ

താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ടിനിടെയായിരുന്നു അവിചാരിത സംഭവങ്ങള്.
 | 
പരസ്യമായി സ്വയംഭോഗത്തിന് മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്ത് വനിതാ റെസ്‌ലിങ് താരം; വീഡിയോ

റിയോഡിജനീറോ: പരസ്യമായി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഇടിച്ചിട്ട് എം.എം.എ റെസ്‌ലിങ് താരം ജോസീ വിറീയ. ബ്രസീലിലെ വളരെ പ്രശസ്തയായ റെസ്‌ലിങ് താരവും മോഡലുമാണ് ജോസീ വിറീയ. താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ടിനിടെയായിരുന്നു അവിചാരിത സംഭവങ്ങള്‍. ബിക്കിനിയില്‍ ഫോട്ടോയെടുക്കാന്‍ തയ്യാറായി നിന്ന താരത്തിന് നേരെ യുവാവ് ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

അല്‍പ്പവസ്ത്ര ധാരിയായി നില്‍ക്കുന്ന താരത്തെ നോക്കി ഇയാള്‍ സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേതുടര്‍ന്ന് അക്രമിയെ ഓടിച്ചിട്ട് പിടിച്ച വിറീയ ഇയാളെ കണക്കിന് പെരുമാറി. ഇടികൊണ്ട് രക്ഷയില്ലാതെ ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് എത്തുന്നത് വരെ വിറീയ ഇയാളെ പിടിച്ചുവെച്ചു.

പോലീസും നല്ല ഇടികൊടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവിന് തല്ല് കിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് യൂണിറ്റിലെ അംഗങ്ങള്‍ വീറിയയ്ക്ക് അടുത്തായിരുന്നില്ല സംഭവം നടക്കുന്ന സമയത്ത്. വീറിയ ഒറ്റയ്ക്കാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവാവിന്റെ ‘സാഹസിക’ പ്രവൃത്തി. എന്തായാലും ‘കണക്കിന് കിട്ടിയപ്പോള്‍’ ഇയാളുടെ അസുഖം മാറിക്കാണുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

വീഡിയോ കാണാം.