വന്ധ്യതാ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് ഡോക്ടര്‍ നല്‍കിയത് സ്വന്തം ബീജം; വഞ്ചിതരായത് നൂറിലധികം പേര്‍, ആരോഗ്യ ലോകത്തെ ഞെട്ടിച്ച തട്ടിപ്പിന്റെ കഥ ഇങ്ങനെ!

ഇവരില് 11 ഓളം പേരില് സ്വന്തം ബീജമാണ് ഇയാള് നിക്ഷേപിച്ചത്. ഡോക്ടര്ക്കെതിരെ കൂടുതല് നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
 | 
വന്ധ്യതാ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് ഡോക്ടര്‍ നല്‍കിയത് സ്വന്തം ബീജം; വഞ്ചിതരായത് നൂറിലധികം പേര്‍, ആരോഗ്യ ലോകത്തെ ഞെട്ടിച്ച തട്ടിപ്പിന്റെ കഥ ഇങ്ങനെ!

ഒട്ടാവ: വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ രോഗികള്‍ സ്വന്തം ബീജം നിക്ഷേപിച്ച ഡോക്ടര്‍ക്ക് പിഴ ശിക്ഷ. 80കാരനായ നോര്‍മന്‍ ബാര്‍വിന്‍ എന്ന കനേഡിയന്‍ ഡോക്ടര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കാനും 74 ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവില്‍ പറയുന്നു. 100ലധികം സ്ത്രീകളെ മറ്റു പുരുഷന്‍മാരുടെ ബീജം ഉപയോഗിച്ച് ഇയാള്‍ ഗര്‍ഭിണികളാക്കിയിട്ടുണ്ടെന്നാണ് വ്യക്തമായത്. ഇവരില്‍ 11 ഓളം പേരില്‍ സ്വന്തം ബീജമാണ് ഇയാള്‍ നിക്ഷേപിച്ചത്. ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

ഡോ. നോര്‍മനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കനേഡിയന്‍ കോടതി ഉത്തരവിടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വന്തം ബീജം ചികിത്സയ്ക്കായി ഡോക്ടര്‍ ഉപയോഗിച്ചതായി വ്യക്തമാവുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പിഴ ഒടുക്കിയില്ലെങ്കില്‍ ഇയാള്‍ കൂടുതല്‍ നിയമക്കുരുക്കിലാവും.

നോര്‍മന്‍ ബാര്‍വിന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ മകനാണ് ആദ്യമായി പരാതിയുമായി രംഗത്ത് വന്നത്. തന്റെ യഥാര്‍ത്ഥ പിതാവ് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യുവാവ് നടത്തിയ അന്വേഷണത്തിലായിരുന്നു ഡോക്ടറുടെ പങ്ക് വ്യക്തമാവുന്നത്. 11 പേരിലാണ് ഡോക്ടര്‍ സ്വന്തം ബീജം ഉപയോഗിച്ച് ചികിത്സ നടത്തിയത്. 2013ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. എന്നാല്‍ അന്ന് കയ്യബദ്ധമാണെന്ന വിശദീകരണമാണ് ഡോക്ടര്‍ നല്‍കിയത്.