വൈല്‍ഡ് ബോര്‍സിന് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ കഴിയില്ല

തായ്ലന്റ് ഗുഹയ്ക്കുള്ളില് നിന്ന് രക്ഷപ്പെട്ട ഫുട്ബോള് ടീമിനും കോച്ചിനും ലോകകപ്പ് ഫുട്ബാള് ഫൈനല് മത്സരം കാണാന് കഴിയില്ല. ഫിഫയാണ് ഇക്കാര്യം ഔദ്യോഗികകമായി അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനാണ് ഇപ്പോള് പ്രധാന്യം നല്കുന്നത്. ചികിത്സാ കാരണങ്ങളാല് ഫൈനല് നടക്കുന്ന 15ന് മുന്പ് അവര്ക്ക് മോസ്കോയിലെത്താന് കഴിയില്ലെന്നും ഫിഫ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി.
 | 

വൈല്‍ഡ് ബോര്‍സിന് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ കഴിയില്ല

മോസ്‌കോ: തായ്‌ലന്റ് ഗുഹയ്ക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട ഫുട്‌ബോള്‍ ടീമിനും കോച്ചിനും ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം കാണാന്‍ കഴിയില്ല. ഫിഫയാണ് ഇക്കാര്യം ഔദ്യോഗികകമായി അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ചികിത്സാ കാരണങ്ങളാല്‍ ഫൈനല്‍ നടക്കുന്ന 15ന് മുന്‍പ് അവര്‍ക്ക് മോസ്‌കോയിലെത്താന്‍ കഴിയില്ലെന്നും ഫിഫ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫൈനല്‍ മത്സരത്തിന് മുന്‍പ് കുട്ടികള്‍ ഗുഹയ്ക്ക് പുറത്തെത്തിയാല്‍ അവരെ മുഖ്യാഥിതികളായി മോസ്‌കോയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത് റദ്ദാക്കിയത്. മറ്റൊരു അവസരത്തില്‍ കുട്ടികളെ അതിഥികളായി ക്ഷണിക്കുമെന്ന് ഫിഫ വക്താവ് അറിയിച്ചിട്ടുണ്ട്.

വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുട്ടികളെ പരിചരിക്കുന്നത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്. എങ്കിലും കൂടുതല്‍ ചെക്കപ്പുകള്‍ നടത്തിയ ശേഷമെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുള്ളു. ഒരാഴ്ച്ചയെങ്കിലും ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരും. ഇന്നലെ ബെല്‍ജിയത്തിനെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ തങ്ങളുടെ വിജയം തായ് കുട്ടികള്‍ക്ക് സമര്‍പിച്ചിരുന്നു.