അമേരിക്കയിലെ തലപ്പാവ് ധരിച്ച ആദ്യ സിഖ് പോലീസുകാരന്റെ കൊലപാതകം; അതീവ ദുഃഖകരമെന്ന് ഇന്ത്യ

അമേരിക്കയില് തലപ്പാവ് ധരിക്കാനും താടി വളര്ത്താനും ആദ്യമായി അനുവാദം ലഭിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില് ദുഃഖം അറിയിച്ച് ഇന്ത്യ.
 | 
അമേരിക്കയിലെ തലപ്പാവ് ധരിച്ച ആദ്യ സിഖ് പോലീസുകാരന്റെ കൊലപാതകം; അതീവ ദുഃഖകരമെന്ന് ഇന്ത്യ

ടെക്‌സാസ്: അമേരിക്കയില്‍ തലപ്പാവ് ധരിക്കാനും താടി വളര്‍ത്താനും ആദ്യമായി അനുവാദം ലഭിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ദുഃഖം അറിയിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ടെക്‌സാസില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെയാണ് സന്ദീപ് സിങ് ധലിവാല്‍ എന്ന ഇന്ത്യന്‍ വംശജനായ സിഖ് പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചത്. സന്ദീപ് സിങ് തടഞ്ഞ കാറില്‍ നിന്ന് ചാടിയിറങ്ങിയ കൊലപാതകി നിറയൊഴിക്കുകയും അയാളും കാറിലുണ്ടായിരുന്ന സ്ത്രീയും അടുത്തുള്ള ഷോപ്പിംഗ് സെന്ററിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തില്‍ റോബര്‍ട്ട് സോളില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയെയും പിടികൂടിയിട്ടുണ്ട്. വിശ്വാസിയായിരുന്ന സന്ദീപ് സിങ് തലപ്പാവ് ധരിക്കാനും താടി വളര്‍ത്താനും പ്രത്യേക അനുമതി വാങ്ങിയിരുന്നു. വലിയ എതിര്‍പ്പുകളെ അതിജീവിച്ചാണ് ഈ അനുമതി അദ്ദേഹം സ്വന്തമാക്കിയത്. ഈ സംഭവം വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പ്രിയങ്കരനായിരുന്നു സന്ദീപ് സിങ്.

മൂന്ന് മക്കളും ഭാര്യയുമായി കുടുംബത്തിനൊപ്പം താമസിച്ചിരുന്ന സന്ദീപ് സിങ്ങിനെക്കുറിച്ച് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.