അഞ്ച് ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി

ഇന്ത്യക്കാരായ അഞ്ചു നാവികരെ കടല്കൊള്ളക്കാര് തട്ടിക്കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നൈജീരിയയില് വെച്ചാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ട്വിറ്റര് സന്ദേശത്തില് മന്ത്രി അറിയിച്ചു. ഇവരുടെ മോചനത്തിനായി ശ്രമം ആരംഭിച്ചുവെന്നും അവര് വ്യക്തമാക്കി.
 | 
അഞ്ച് ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ അഞ്ചു നാവികരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നൈജീരിയയില്‍ വെച്ചാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രി അറിയിച്ചു. ഇവരുടെ മോചനത്തിനായി ശ്രമം ആരംഭിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

നാവികരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് താക്കൂറിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അവര്‍ ട്വീറ്റില്‍ അറിയിച്ചു.